മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പൊലീസ് സ്റ്റേഷനു മുന്നില്‍ ഓട്ടോറിക്ഷകളിലും വ്യാപാരസ്ഥാപനങ്ങളിലും അനധികൃതമായി മദ്യവില്പന നടത്തുന്നതായി ആക്ഷേപം ഉയർന്നതിനെ തുടർന്ന് പൊലീസ് മുപ്പത്തിയഞ്ചാം മൈലിൽ പരിശോധന നടത്തി. ചില വ്യാപാരസ്ഥാപനങ്ങളില്‍ രാവിലെ ആരംഭിച്ച പരിശോധന രണ്ടു മണിക്കൂറോളം നീണ്ടു. മേഖലയിലെ മദ്യവില്പന സംബന്ധിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു പരിശോധന. എന്നാല്‍, വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.
എസ്.ഐ സാലി ബഷീറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. മുപ്പത്തിയഞ്ചാം മൈല്‍ ടൗണിലും പരിസരപ്രദേശങ്ങളിലും ഓട്ടോറിക്ഷകളും കടകളും കേന്ദ്രീകരിച്ചു മദ്യവില്പന നടത്തുന്നത് സംബന്ധിച്ചു വ്യാപക പരാതി ഉയര്‍ന്നിരുന്നു.
സംഭവം സംബന്ധിച്ചു പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രയോജനമില്ലെന്നായിരുന്നു നാട്ടുകാരുടെ ആക്ഷേപം. ടൗണിലെ ചില വ്യാപാരസ്ഥാപനങ്ങള്‍ ബാറിന് തുല്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് വ്യാപാരികള്‍ക്കിടയിലും ആക്ഷേപമുണ്ട്. പരിശോധന തുടരുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പെരുവന്താനം പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.