മുണ്ടക്കയം: സര്‍ക്കാര്‍ കെട്ടിടങ്ങൾ പലതും ഒഴിഞ്ഞുകിടക്കുമ്പോൾ വാടകക്കെട്ടിടത്തിലെ അസൗകര്യങ്ങള്‍ക്ക് നടുവിൽ മുണ്ടക്കയം ട്രഷറി. തിരിയാന്‍പോലും കഴിയാത്ത ഇടുങ്ങിയ മുറിയിലാണ് പ്രവർത്തനം. തിരക്ക് വർധിക്കുമ്പോൾ വയോധികർ കുഴഞ്ഞുവീഴുന്നതും പതിവാണ്. ബുധനാഴ്ച പെന്ഷന് വാങ്ങാനെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു. മുപ്പത്തിയഞ്ചാംമൈലിലെ ആശുപത്രിയില്‍ ഇവർ ചികിത്സയിലാണ്.
ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിലേക്ക് എത്തിപ്പെടാൻ പ്രായമുള്ളവർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. നിലവിലെ കെട്ടിടം കാലപ്പഴക്കത്താല്‍ തകര്ന്നുവീഴാറായപ്പോഴാണ് കൂട്ടിക്കല്‍ റോഡിലെ വാടകക്കെട്ടിടത്തിലേക്ക് മാറിയത്. വാടക വിഷയത്തില്‍ കെട്ടിട ഉടമയും സര്‍ക്കാറും തമ്മില്‍ തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ എരുമേലി വടക്ക് വില്ലേജ് ഓഫിസ് കെട്ടിടം ഉപയോഗമില്ലാതെ നശിക്കുകയാണ്. വില്ലേജ് ഓഫിസ് പുതിയകെട്ടിടത്തിലേക്ക് മാറ്റിയതോടെയാണ് പഴയ കെട്ടിടം ഒഴിഞ്ഞത്. ഇവിടെ രാത്രി സാമൂഹിക വിരുദ്ധരുടെ ശല്യവുമാണ്. ട്രഷറി പ്രവർത്തനം ഈ കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഇതിനിടെ പുതിയ ട്രഷറി കെട്ടിടത്തിനു ഫണ്ട് അനുവദിച്ചെങ്കിലും പ്രാഥമിക നടപടിപോലും ആരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.