മുണ്ടക്കയം: വിദേശത്തേക്ക് ജോലിവിസയും വിസിറ്റിങ് വിസയും നൽകാമെന്ന് വാഗ്ദാനം നൽകി ഒന്നരക്കോടിയോളം കബളിപ്പിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. വയനാട്, സുൽത്താൻബത്തേരി സ്വദേശി ബാബു മാത്യുവിനെയാണ് (47) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
ന്യൂസിലൻഡിലും ഇസ്രായേലിലും ജോലി വാഗ്ദാനം ചെയ്ത് 1,62,5,0000ത്തോളം രൂപയാണ് നിരവധി ആളുകളിൽനിന്ന് ഇയാൾ തട്ടിയെടുത്തത്. പരാതിയെത്തുടർന്ന് മുണ്ടക്കയം പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിൽ വയനാട് പുൽപ്പള്ളിയിൽനിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എം. അനിൽകുമാർ, മുണ്ടക്കയം എസ്.എച്ച്.ഒ എ.ഷൈൻ കുമാർ, എസ്.ഐ കെ.വി. വിപിൻ, എ.എസ്.ഐ കെ.ജി. മനോജ് , സി.പി.ഒ റോബിൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.