മുണ്ടക്കയം: നവകേരള സദസ്സിന് മുണ്ടക്കയത്ത് ഒരുക്കം പൂർത്തിയായെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 12ന് വെകീട്ട് മൂന്നിന് മുണ്ടക്കയം സെൻറ് മേരീസ് പള്ളി വളപ്പിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് പരിപാടി. അന്ന് രാവിലെ പത്തു മുതൽ 25 കൗണ്ടറുകളിൽ പരാതി സ്വീകരിക്കും. സ്ത്രീകൾക്ക് അഞ്ചും മുതിർന്നവർക്ക് രണ്ടും ഭിന്നശേഷിക്കാർക്കായി ഒന്നും കൗണ്ടറുകൾ പ്രവർത്തിക്കും. 16000 പേർക്കുള്ള ഇരിപ്പിട സൗകര്യങ്ങളുള്ള പന്തലാണ് ഒരുക്കിയിട്ടുള്ളത്. സ്റ്റേജിൽ നാടൻ കലാരൂപങ്ങളും കലാപരിപാടികളും നടക്കും. ഞായറാഴ്ച മണ്ഡത്തിലെ എല്ലാ വീടുകളിലും ദീപം തെളിച്ച് പ്രചരണം നടത്തും.
വാർത്തസമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ. രാജേഷ്, സി.പി.ഐ നേതാവ് കുര്യാക്കോസ്, എൽ.ഡി.എഫ് കൺവീനർ അഡ്വ. സാജൻ കുന്നത്ത്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, സ്ഥിരംസമിതി അധ്യക്ഷൻ സി.വി. അനിൽകുമാർ, പ്രചാരണ വിഭാഗം കമ്മിറ്റി പ്രസിഡന്റ് ഇക്ബാൽ ഇല്ലത്തുപറമ്പിൽ, തഹസിൽദാർ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.