മുണ്ടക്കയം: യുവതിയുടെ സ്വകാര്യചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. എരുമേലി കരിനിലം പുതുപ്പറമ്പിൽ വീട്ടിൽ സുജിൻ ബാബുവിനെയാണ് (കണ്ണൻ -42) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയുമായി ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചശേഷം സ്വകാര്യചിത്രങ്ങൾ കൈക്കലാക്കി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് മുണ്ടക്കയം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. മുണ്ടക്കയം എസ്.എച്ച്.ഒ തൃദീപ് ചന്ദ്രൻ, എസ്.ഐ കെ.വി. വിപിൻ, സി.പി.ഒമാരായ ജോഷി എം. തോമസ്, ശ്രീജിത് എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.