മുണ്ടക്കയം: ശബരിമല പരമ്പരാഗത കാനനപാതയിലൂടെ വിലക്ക് ലംഘിച്ച് മല അരയർ ശബരീശ ദർശനം നടത്തി. ശബരിമലയുടെ 18 മലകളെ പ്രതിനിധീകരിച്ച് 18 സ്വാമിമാരാണ് സന്നിധാനത്തേക്ക് കാനനയാത്ര നടത്തിയത്.
കാനനപാത ഉടൻ തുറക്കുക എന്ന ആവശ്യമുന്നയിച്ച് മൂന്നുദിവസമായി ഐക്യ മല അരയ മഹാസഭയുടെയും ശ്രീ അയ്യപ്പധർമ സംഘത്തിെൻറയും ആഭിമുഖ്യത്തിൽ പൈതൃക സംരക്ഷണ പ്രയാണം നടത്തിവരുകയായിരുന്നു. കോയിക്കക്കാവിലെ വിലക്ക് ലംഘിച്ച് 50 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് മുക്കുഴിയിലെ കാനനപാതക്ക് സമീപം എത്തിയപ്പോൾ നൂറുകണക്കിന് പൊലീസുകാരും ഫോറസ്റ്റുകാരും എത്തിയിരുന്നു.
ഐക്യ മല അരയ മഹാസഭയുടെ പ്രവർത്തകരും എത്തിയിരുന്നു. തുടർന്ന് മല അരയരെ കടത്തിവിട്ടു.
പിന്നീട് നടന്ന പൈതൃക സംരക്ഷണ സമ്മേളനം കേരള ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. ശബരിമലയുടെ കുടുംബക്കാരാണ് മല അരയർ എന്നും മല അരയരുടെ പൈതൃകമാണ് കാനനപാതയെന്നും അദ്ദേഹം പറഞ്ഞു.
ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡൻറ് സി.ആർ. ദിലീപ് കുമാർ, ജനറൽ സെക്രട്ടറി പി.കെ. സജീവ്, എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന പ്രസിഡൻറ് അഡ്വ. വി.ആർ. രാജു, കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി രാജൻ വെബ്ലി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.