മുണ്ടക്കയം ഈസ്റ്റ്: ആംബുലൻസ് തിട്ടയിലിടിച്ച് മറിഞ്ഞ് രോഗിയടക്കം ആറുപേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർമാരായ കോഴിക്കോട് കളരിക്കൽ വീട്ടിൽ അതുൽ (25), ഇടുക്കി കരുണാപുരം കല്ലിടയിൽ സെബിൻ (28), നഴ്സ് ഏലപ്പാറ കരിന്തരുവി വാഴക്കാലയിൽ ഗ്രീഷ്മ (29), ആംബുലൻസിലുണ്ടായിരുന്ന രോഗി പാമ്പനാർ പട്ടുമല െപ്രയ്സ് ഭവനിൽ രുക്മിണി (60) ഇവർക്കൊപ്പമുണ്ടായിരുന്ന, പീരുമേട് പട്ടുമല എസ്റ്റേറ്റിലെ വനജ (35), പാമ്പനാർ കൊടുവാക്കരണം സ്വദേശി സിജി (36) എന്നിവർക്കാണ് പരിക്ക്.
ഇവരെ മുണ്ടക്കയം എം.എം.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിലെ പെരുവന്താനം ജങ്ഷനിൽ ബുധനാഴ്ച രാവിലെ 9.40 ഓടെയായിരുന്നു അപകടം. പീരുമേട് താലൂക്ക് ആശുപത്രിയിൽനിന്ന് രുക്മിണിയുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറിയിൽ ഇടിക്കാതെ വെട്ടിച്ച ആംബുലൻസ് തിട്ടയിലിടിച്ചശേഷം ലോറിയിലിടിച്ച് റോഡിൽ മറിഞ്ഞു. അപകടത്തെ തുടർന്ന് അരമണിക്കൂർ ഗതാഗതം സ്തംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.