മുണ്ടക്കയം: വെള്ളനാടി ചെക്ക് ഡാമിൽ അടിഞ്ഞുകൂടിയ മണൽ നീക്കാൻ നടപടി. മേജർ ഇറിഗേഷൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ മണൽ ലേലംചെയ്ത് നൽകി.
2021 ഒക്ടോബറിലുണ്ടായ പ്രളയത്തിൽ അടിഞ്ഞ മണലും ചളിയും മൂലം ചെക്ക് ഡാമിന്റെ ആഴം കുറഞ്ഞിരുന്നു.ഇതേ തുടർന്ന് മേഖലയിൽ വേനലിൽ വെള്ളം സംഭരിക്കാൻ കഴിഞ്ഞിരുന്നില്ല. കൂടാതെ ചെറിയ വെള്ളപ്പൊക്കം ഉണ്ടാകുന്നതോടെ പരിസരങ്ങളിലെ കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറുന്നത് പതിവ് സംഭവമായി.
വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ പഞ്ചായത്തിന്റെ നിരന്തര ഇടപെടലിനെ തുടർന്നാണ് സ്പെഷൽ അനുമതിയോടെ മണൽ നീക്കാൻ നടപടി ആയത്. നികുതി ഉൾപ്പെടെ 1.32 കോടി രൂപക്കാണ് മണൽ ലേലം ചെയ്തത്. പത്തനംതിട്ട ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ഡോ. പി.സി. കോശിയുടെ നേതൃത്വത്തിലാണ് ലേല നടപടികൾ നടന്നത്. മുണ്ടക്കയം വെള്ളനാടി ചെക്ക് ഡാമിന് സമീപത്ത് നടന്ന ലേല ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, സ്ഥിരംസമിതി അധ്യക്ഷ സി.വി. അനിൽകുമാർ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.