മുണ്ടക്കയം: സഞ്ചാരികളുടെ ഇഷ്ടയിടമായി സ്റ്റോറുപടി കമ്പിപ്പാലം. മുണ്ടക്കയം-മുപ്പത്തിയഞ്ചാം മൈലിൽ ബോയ്സ് എസ്റ്റേറ്റ് വഴി മേലോരത്തേക്കുള്ള പാതയിൽ സ്റ്റോറുപടിയിലാണ് ഈ തൂക്കുപാലം. ഫോട്ടോഷൂട്ട് കേന്ദ്രമായും ഇവിടം മാറി.
വാഗമൺ മലനിരകളുടെ താഴ്ഭാഗത്തുകൂടി ഒഴുകുന്ന കൊക്കയാർ മേലോരം പുഴക്ക് കുറുകെയാണ് പാലം. സ്വകാര്യ തോട്ടത്തിലെ തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും തോട്ടത്തിലെ അടുത്ത ഡിവിഷനിലേക്ക് യാത്ര ചെയ്യാൻ 55 വർഷം മുമ്പാണ് പാലം നിർമിച്ചത്. കാലപ്പഴക്കത്താൽ തകർന്ന പാലം തോട്ടം ഉടമകളാണ് പുനരുദ്ധാരണം നടത്തിവന്നത്. 2021ലെ പ്രളയത്തിൽ പാലം പൂർണമായി തകർന്നു. പിന്നീട് എസ്റ്റേറ്റ് അധികൃതരുടെ നേതൃത്വത്തിൽ തൂക്കുപാലം നിർമിക്കുകയായിരുന്നു. നിരവധി ആളുകളാണ് ദിവസവും ഇവിടെ എത്തുന്നത്. എസ്റ്റേറ്റിന്റെ ഭാഗമായതിനാൽ സമീപത്ത് വീടുകളൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.