മുണ്ടക്കയം: മുണ്ടക്കയം ടൗണിലെ സീബ്രാലൈനുകൾ മാഞ്ഞത് അപകടങ്ങൾക്ക് ഇടയാക്കുന്നു. ഒരു മാസത്തിനിടെ പത്തോളം അപകമാണ് സംഭവിച്ചത്.മുണ്ടക്കയം ടൗണില്‍ ബസ്സ്റ്റാന്ഡിനും കൂട്ടിക്കല്‍ കവലക്കുമിടയിലുള്ള ഭാഗത്ത് സീബ്രാലൈനുകളുടെ അഭാവമൂലം നിരവധി പേരാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ ദിവസങ്ങളിലായി മൂന്നുപേരെയാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചത്.
റോഡ് കടക്കുകയായിരുന്ന വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു. ഇടിച്ച വാഹനം നിർത്താതെ പോകുകയും ചെയ്തു. നേരത്തേ സീബ്രാലൈനുകൾ ഉണ്ടായിരുന്നു. എന്നാൽ, ഈഭാഗത്ത് ടൈല്പാകിയതോടെ ലൈനുകള്‍ ഇല്ലാതാകുകയായിരുന്നു. ഇതോടെ വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുകയാണ്.
വഴിപരിചയമില്ലാത്ത വാഹനങ്ങള്‍ അമിതവേഗത്തില്‍ എത്തുമ്പോള്‍ റോഡ് കുറുകെ കടക്കുന്ന യാത്രക്കാര്‍ റോഡിന്റെ മധ്യഭാഗത്ത് കുടുങ്ങും. ദിവസേന സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ മുണ്ടക്കയം ബസ്സ്റ്റാൻഡിലേക്കടക്കം ദേശീയപാത മുറിച്ചുകടക്കുന്ന പ്രധാന ഭാഗമാണിത്. കൂട്ടിക്കൽ റോഡ് ജങ്ഷനിൽ സീബ്രാലൈനുകൾ സ്ഥാപിച്ചാൽ ഒരു പരിധിവരെ അപകടരഹിതമാക്കാൻ സാധിക്കും. കൂടുതൽ അപകടങ്ങള്‍ക്ക് കാത്തുനിൽക്കാതെ കാല്‍നടക്കാര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ സീബ്രാലൈനുകള്‍ ഒരുക്കണമെന്നാവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.