മുണ്ടക്കയം ഈസ്റ്റ്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ഏലപ്പാറ, കോഴിക്കാനം എസ്റ്റേറ്റിൽ താമസിക്കുന്ന ബിനുവാണ് (40) അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പാണ് സംഭവം. ബോയ്സ് എസ്റ്റേറ്റിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന്റെ പരിസരത്തെ കാണിക്കവഞ്ചികൾ തകർത്ത് പണംകവർന്ന കേസിലാണ് അറസ്റ്റ്.
ക്ഷേത്ര ഓഫിസിലെ വാതിലിന്റെ പൂട്ട് തകർത്ത് ഓഫിസ് മുറിയിലെ അലമാരകൾ ഇയാൾ കുത്തിത്തുറന്നു. ക്ഷേത്രത്തിന് സമീപത്തെ പൂജാസാധനങ്ങൾ വിൽക്കുന്ന കടയുടെ പൂട്ട് തകർത്ത് കടയിൽ ഉണ്ടായിരുന്ന പണവും മോഷ്ടിച്ചിരുന്നു. പെരുവന്താനം സി.ഐ എ. അജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഇടുക്കി വണ്ടിപ്പെരിയാറ്റിലെ ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും ഇയാൾക്ക് കേസുണ്ട്.
മറ്റൊരുകേസിൽ ശിക്ഷകഴിഞ്ഞ് ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷമാണ് കവർച്ചകൾ നടത്തിയത്. സ്ഥിരമായി ക്ഷേത്രങ്ങളും പള്ളികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളാണ് ബിനുവെന്ന് പൊലീസ് പറഞ്ഞു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.