മുണ്ടക്കയം പോസ്​റ്റ്​ ഓഫിസിൽ വീണ്ടും മോഷണശ്രമം

മുണ്ടക്കയം: ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന മുണ്ടക്കയം പോസ്​റ്റ്​ ഓഫിസിൽ മോഷണശ്രമം. ഓഫിസി​െൻറ പ്രധാന വാതിലി​െൻറ പൂട്ട് തകർത്തു. എന്നാൽ, പണമോ വിലപിടിപ്പുള്ള മറ്റു വസ്തുക്കളോ അപഹരിച്ചിട്ടില്ല.

തിങ്കളാഴ്ച ഡ്യൂട്ടിക്കെത്തിയ ജീവനക്കാരാണ് ആദ്യം കണ്ടത്. ശനിയാഴ്ച സ്വാതന്ത്ര്യദിനവും തൊട്ടടുത്ത ദിവസം ഞായറാഴ്ചയും ആയതിനാൽ ഈ ദിവസങ്ങളിലാകാം ശ്രമം നടത്തിയതെന്നു കരുതുന്നു.

ഇതിനു മുമ്പും ഇവിടെ മൂന്ന് തവണ മോഷണവും മോഷണശ്രമവും നടന്നിട്ടുണ്ട്. ഇത് നാലാം തവണയാണ് മോഷണശ്രമം ഉണ്ടാകുന്നത്. മുമ്പ്​ ലക്ഷത്തിലധികം രൂപ നഷ്​​ടപ്പെട്ടു. മോഷണം സംബന്ധിച്ചു സൂചന നൽകിയ ഒരു ജീവനക്കാരൻ ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു.

ഇദ്ദേഹത്തി​െൻറ മരണത്തിന്​ ഉത്തരവാദിയായവരെയോ ഇടിച്ച വാഹനമോ ഇതുവരെയായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇങ്ങനെയിരിക്കെയാണ് വീണ്ടും ഇതേ സ്ഥലത്ത് മോഷണശ്രമം നടക്കുന്നത്.

പൊലീസി​െൻറയും വിരലടയാള വിദഗ്ധരുടെയും നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.