മുണ്ടക്കയം: ഇരട്ടവിജയത്തിന് അങ്കത്തട്ടിലിറങ്ങി ഇരട്ടസഹോദരിമാർ. ഷീലാമ്മയും ജോളിയമ്മയും തെരഞ്ഞെടുപ്പുതിരക്കിലാണ്. ജനനം ഇരട്ടക്കുട്ടികളായി, പഠനം ഒരുമിച്ച് ഒരേ സ്‌കൂളില്‍, വിദ്യാഭ്യാസ യോഗ്യതയും തുല്യം-പ്രീ ഡിഗ്രി, ജോലി രണ്ടുപേരും അംഗൻവാടി അധ്യാപികമാര്‍, മത്സരിക്കുന്നത് കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഇഞ്ചിയാനി വാര്‍ഡില്‍ ഇടതുസ്ഥാനാർഥി ഷീലമ്മ െഡാമിനിക് മത്സരിക്കുമ്പോള്‍ കൊക്കയാര്‍ പഞ്ചായത്ത് മുളങ്കുന്ന് വാര്‍ഡിലെ ഇടതു സ്ഥാനാർഥിയാണ് സഹോദരി ജോളിയമ്മ െഡാമിനിക്.രണ്ടുപേരും കേരള കോണ്‍ഗ്രസ് ജോസ് പക്ഷം.
ഇഞ്ചിയാനി പുലിയുറുമ്പില്‍ െഡാമിനിക്-റോസമ്മ ദമ്പതികളുടെ മക്കളായ ജോളിയമ്മയും ഷീലമ്മയും അവിചാരിതമായാണ് തെരഞ്ഞെടുപ്പുരംഗത്ത് എത്തിയത്. കേരള കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ചു വളര്ന്നവരാെണങ്കിലും രാഷ്ട്രീയ രംഗത്ത് ഇതാദ്യം.
ഷീലമ്മ ഇഞ്ചിയാനിയിലും ജോളിയമ്മ മരുതുംമൂട്ടിലും അംഗന്‍വാടി അധ്യാപികയായി ജോലിക്ക് കയറിയത് മൂന്നുമാസത്തെ വ്യത്യാസത്തിലാണ്. കന്നിയങ്കമാെണങ്കിലും വിജയിക്കുമെന്ന വിശ്വാസമാണ് ഇരുവര്‍ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.