അച്യുതാനന്ദന്​ നാളെ 100 വയസ്സ്;​ തെറ്റ്​ തിരുത്താതെ കോരുത്തോട് ഗ്രാമപഞ്ചായത്ത്

മു​ണ്ട​ക്ക​യം: വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്​ വെ​ള്ളി​യാ​ഴ്ച 100 തി​ക​യു​മ്പോ​ഴും തെ​റ്റ്​ തി​രു​ത്താ​തെ കോ​രു​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ഫ​ല​ക​ത്തി​ലി​പ്പോ​ഴും പേ​ര്​ തെ​റ്റാ​യി. കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍.​ഡി.​എ​ഫും യു.​ഡി.​എ​ഫും മാ​റി​മാ​റി ഭ​രി​ച്ചെ​ങ്കി​ലും 18 വ​ര്‍ഷം മു​മ്പു​ണ്ടാ​യ അ​ക്ഷ​ര​ത്തെ​റ്റ്​ തി​രു​ത്താ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല.

2005 ഡി​സം​ബ​ര്‍ ആ​റി​നാ​ണ് കോ​രു​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ കോ​രു​ത്തോ​ട് എ​ത്തി​യ​ത്. സി.​പി.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ല്‍.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്ത് സ​മി​തി​യാ​ണ് അ​ദ്ദേ​ഹ​ത്തെ പ​ങ്കെ​ടു​പ്പി​ച്ച​ത്. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യു​ടെ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​ന​വും പ്ര​തി​പ​ക്ഷ നേ​താ​വ് നി​ര്‍വ​ഹി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഫ​ല​ക​ത്തി​ല്‍ ത​ന്‍റെ പേ​ര് തെ​റ്റാ​യി ചേ​ര്‍ത്തി​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പെ​ട്ട​ത്. ‘അ​ച്ചു​ത​ണ്ട​ൻ’ എ​ന്നാ​ണ്​ ഇ​തി​ൽ തെ​റ്റാ​യി പേ​ര്​ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

തെ​റ്റ് ബോ​ധ്യ​പ്പെ​ട്ട നേ​താ​ക്ക​ള്‍ സ്ഥാ​പി​ച്ച ഫ​ല​കം നീ​ക്കാ​മെ​ന്നും പു​തി​യ​ത് സ്ഥാ​പി​ക്കാ​മെ​ന്നും തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കി​ലും വ​ര്‍ഷം 18 ക​ഴി​യു​മ്പോ​ഴും ‘അ​ച്ചു​ത​ണ്ട​ന്‍’ എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യ ഫ​ല​കം കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ഇ​പ്പോ​ഴും ത​ല​യു​യ​ര്‍ത്തി നി​ല്‍ക്കു​ക​യാ​ണ്. പു​തു​താ​യി രൂ​പം​കൊ​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ര​ണ്ടു ടേ​മു​ക​ളി​ലാ​യി 10 വ​ര്‍ഷം സി.​പി.​എ​മ്മും അ​ഞ്ചു​വ​ര്‍ഷം കോ​ണ്‍ഗ്ര​സും ഭ​ര​ണം ന​ട​ത്തി. ഇ​പ്പോ​ള്‍ വീ​ണ്ടും കോ​ണ്‍ഗ്ര​സാ​ണ് പ​ഞ്ചാ​യ​ത്ത്​ ഭ​രി​ക്കു​ന്ന​ത്. 100 വ​യ​സ്സ്​ പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന വി.​എ​സി​നെ നാ​ട് ആ​ദ​രി​ക്കു​മ്പോ​ഴാ​ണ് മ​ല​യോ​ര​നാ​ട്ടി​ല്‍ അ​ദ്ദേ​ഹ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന ഫ​ല​കം നി​ല​നി​ൽ​ക്കു​ന്ന​ത്.

Tags:    
News Summary - V S Achuthanandan will be 100 years old tomorrow; Korumtoth gram panchayat without correcting the mistake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.