വക്കച്ചൻ മീൻകുഞ്ഞുങ്ങളെ പരിപാലിക്കുന്നു

വക്കച്ച​െൻറ പടുതക്കുളം കേരളം കടക്കുന്നു

മുണ്ടക്കയം: പടുതക്കുളത്തിലെ മീൻവളർത്തലിലൂടെ ശ്രദ്ധേയനായ കൊക്കയാര്‍ മുക്കുളം ടോപ്പില്‍ പുല്ലൂരത്തില്‍ പി.ജെ. വക്കച്ചനെത്തേടി മുംബൈ എയര്‍പോര്‍ട്ട് അധികൃതരും. അവിടെ പടുതക്കുളം നിർമിക്കാനാണ്​ വക്കച്ചനെ ക്ഷണിച്ചിരിക്കുന്നത്​​. ഇതിനൊപ്പം ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന്​ ഓഫറുണ്ട്​.

മുക്കുളമെന്ന മലയോര ഗ്രാമത്തില്‍ ലക്ഷക്കണക്കിന്​ മീനുകളുടെ ഫാം ഒരുക്കിയാണ്​ വക്കച്ചൻ വാർത്തയായത്​. വീടിന്​ സമീപം പ്രത്യേകം തയാറാക്കിയ പടുതക്കുളത്തിലാണ് ഇവയെ വളർത്തുന്നത്​. വിവിധ പ്രദേശങ്ങളില്‍നിന്ന്​ ഇറക്കുമതി ചെയ്യുന്ന മീന്‍കുഞ്ഞുങ്ങളെ വളര്‍ച്ചയെത്തിച്ച്​ വില്‍ക്കുകയാണ്​. പ്ലാസ്​റ്റിക്​കൊണ്ട്​ അറകളാക്കിയാണ് കുളത്തി​െൻറ നിർമാണം. ഓക്‌സിജനും പൈപ്പിലൂടെ കുളത്തിലേക്ക്​ എത്തിച്ചിട്ടുണ്ട്. കുളത്തില്‍ അസോള പായലും​ തയാറാക്കി. വൈറ്റ് ഷാര്‍ക്ക്, ഓസ്‌കൊര്‍, ബ്ലാക് ഷാര്‍ക്ക്, സിലോപ്പിയ, കോയ്കാര്‍പ്, ജയന്ത് ഗൗരമി മീനുകള്‍ കുളത്തില്‍ റെഡി.

കൊല്‍ക്കത്തയില്‍നിന്നാണ് സിലോപ്പിയ ഇറക്കുമതി ചെയ്യുന്നത്. ഒരുലക്ഷം മീന്‍കുഞ്ഞുങ്ങളെയാണ് ഒരേ സമയം ഇറക്കുമതി ചെയ്യുന്നത്. പൊടിക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ച്​ തീറ്റയും സ്‌നേഹവും നല്‍കിയാണ് പരിപാലനം. വക്കച്ചന്‍ കുളത്തി​െൻറ ഏതെങ്കിലും വശത്തെത്തിയാല്‍ മീന്‍കുഞ്ഞുങ്ങള്‍ തിരിച്ചറിയും. വക്കച്ചന്‍ നീങ്ങുന്ന വശത്തേക്ക്​ മീനുകള്‍ കൂട്ടമായി നീങ്ങും. ഭക്ഷണം നല്‍കിയാലേ അവ അടങ്ങുകയുള്ളൂ. കുറഞ്ഞത് കൈകള്‍കൊണ്ടുള്ള പരിലാളനയെങ്കിലും ലഭിക്കണം. ഇതി​െൻറ ട്രിക്ക് എന്തെന്ന് ചോദിച്ചാല്‍ സ്‌നേഹിച്ചാല്‍ മീനുകളും തിരികെ സ്‌നേഹിക്കുമെന്ന്​ അദ്ദേഹം പറയുന്നു.

48 വയസ്സുകാരനായ വക്കച്ചന്‍ 26 വര്‍ഷം മുമ്പാണ് പടുതക്കുളവും മീന്‍കൃഷിയുമൊക്കെ ചിന്തിക്കുന്നത്. വീട്ടുമുറ്റത്ത് വലിയ കുളം നിർമിച്ചു. അതിനടിയില്‍ പടുത നിരത്തി വെള്ളം സംഭരിച്ചു. അങ്ങനെ ഇന്ത്യയിലെ ആദ്യ പടുതക്കുളം മുക്കുളത്ത്​ രൂപപ്പെട്ടു. വിവിധ പ്രദേശങ്ങളില്‍നിന്ന്​ പടുതക്കുളം കാണാനും പഠിക്കാനും നിരവധിപേർ എത്തി. പടുതക്കുളം തേടി നിരവധി ദേശീയ അംഗീകാരങ്ങളും എത്തി. 2000ല്‍ നാഷനല്‍ ഇന്നവേഷന്‍ അവാര്‍ഡും 2007ല്‍ സംസ്ഥാന അവാര്‍ഡും ലഭിച്ചു. കോവിഡ്​ നിയന്ത്രങ്ങൾക്കുശേഷം മുംബൈ എയര്‍പോര്‍ട്ട് അടക്കമുള്ളിടങ്ങളിൽ പടുതക്കുളം നിർമിക്കാനാണ്​ തീരുമാനം.

സഹായമായി ഭാര്യ മോന്‍സി, മക്കളായ ട്രീസ വര്‍ഗീസ്, ആന്‍സിയ വര്‍ഗീസ്​ എന്നിവരും ഒപ്പമുണ്ട്​. മിനറൽ വാട്ടർ ബിസിനസിലേക്കും കടക്കാനൊരുങ്ങുകയാണ്​ ഈ മാതൃക കർഷകൻ.

Tags:    
News Summary - Vakacha's pond crosses Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.