മുണ്ടക്കയം: അറസ്റ്റ് ചെയ്തവരുടെ കൈവശമുണ്ടായിരുന്ന പാര്‍ട്ടി പതാക പൊലീസുകാരന് പിടിച്ചുവാങ്ങിയത് ഏറെനേരം പ്രതിഷേധത്തിനിടയാക്കി. ഹാരിസണ്‍ മലയാളവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട പ്രവര്‍ത്തകര്‍ പൊലീസ് വാഹനത്തില്‍ കയറി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നതിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥൻ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പതാക വലിച്ചു നശിപ്പിക്കാന്‍ നടത്തിയ ശ്രമമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
വാഹനത്തിെൻറ വാതിലില്‍നിന്ന് കൊടി മാറ്റാന്‍ പൊലീസ് നിര്‍ദേശിച്ചതനുസരിച്ചു പിൻസീറ്റിലിരുന്ന ആളിലേക്ക് കൈമാറി. കമ്പികള്‍ക്കിടയിലൂടെ പതാക വെളിയിലേക്കിട്ടു മുദ്രാവാക്യം വിളിക്കുന്നതിനിടെ ഒരു പൊലീസുകാരന് കൊടി പിടിച്ചുവാങ്ങി മറ്റൊരു പൊലീസുകാരനു കൈമാറി. പി.വി.സി പൈപ്പില്‍ കെട്ടിയ കൊടി പൈപ്പ് ഒടിച്ചാണ് പതാക കൈക്കലാക്കിയത്. ഇതോടെ പ്രവര്‍ത്തകരും പൊലീസുകാരും തമ്മില്‍ വീണ്ടും സംഘര്‍ഷത്തിലായി. പിന്നീട് സി.ഐയുടെ നിര്‍ദേശപ്രകാരം പതാക പാര്‍ട്ടി നേതൃത്വത്തിനു കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.