മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിൽ 14ാം വാർഡിലെ 122ാം നമ്പർ ബൂത്തിൽ ഭിന്നശേഷിക്കാരന് സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് വോട്ട് ചെയ്യാതെ മടങ്ങേണ്ടിവന്നതായി ആക്ഷേപം. കൊടുകുത്തി മുടത്തിപ്ലാക്കൽ ബിനു എം. കോശിയാണ് ഭിന്നശേഷിക്കാരനുള്ള സൗകര്യം ലഭ്യമാക്കാതിരുന്നതിനെ തുടർന്ന് സമ്മതിദാനാവകാശം വിനിയോഗിക്കാതെ മടങ്ങിയത്. ഭിന്നശേഷിക്കാർക്ക് യാത്രചെയ്യാൻ പ്രത്യേക സൗകര്യമുള്ള വാഹനത്തിൽ കുടുംബസമേതമാണ് മുണ്ടക്കയം ഈസ്റ്റ് ഡിപോൾ സ്കൂളിൽ ഒരുക്കിയ 122ാം ബൂത്തിൽ ബിനു എം. കോശിയും കുടുംബവുമെത്തിയത്. കാറിൽനിന്ന് പോളിങ് ബൂത്തുവരെ പോകാൻ വീൽചെയർ ആവശ്യപ്പെട്ടു. എന്നാൽ, വീൽചെയറോ മറ്റ് സൗകര്യമോ ഒരുക്കാത്തതിനെത്തുടർന്ന് ഒന്നരമണിക്കൂറോളം നിന്ന ശേഷം ബിനു വോട്ട് ചെയ്യാതെ മടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.