നെടുങ്കണ്ടം: ഹരിത ഫിനാന്‍സ് തട്ടിപ്പുകേസിലെ പ്രതി രാജ്കുമാര് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ കമീഷന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്പ്പിച്ച്്് അഞ്ചുമാസം തികയും മുമ്പ് നടപടി. നെടുങ്കണ്ടത്തെത്തി തെളിവെടുപ്പ്്് നടത്തിയ കമീഷൻ, രാജ്കുമാറിെൻറ മരണം കസ്റ്റഡി മര്‍ദനത്തെ തുടർന്നാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്ന്ന്്് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് പ്രതികളായ ആറ് പൊലീസുകാരെയും പിരിച്ചുവിടാനും പ്രോസിക്യൂട്ട് ചെയ്യാനുമുള്ള തീരുമാനം.
എസ്.ഐ സാബു സ്റ്റേഷനിലെ മുറിയില്‍ വെച്ചും ഒന്നാം നിലയിലെ വിശ്രമമുറിയില്‍ വെച്ചും മര്‍ദിച്ചെന്ന സാക്ഷികളുടെ മൊഴികളാണ് തെളിവെടുപ്പിൽ നിർണായകമായത്.
പോസ്റ്റ്മോര്‍ട്ടം നടത്തിയ മെഡിക്കല്‍വിഭാഗം ഉള്‍പ്പെടെ 70 ഓളം സാക്ഷികളില്‍നിന്ന് തെളിവ് ശേഖരിച്ചിരുന്നു. എസ്.ഐ മുറിയില്‍ െവച്ച്്് മര്‍ദിച്ചത്് പുറത്തിരുന്ന് കണ്ടെന്നും മുകൾനിലയിലെ മുറിയിലിട്ട് മര്ദിച്ചപ്പോഴുണ്ടായ അലര്‍ച്ച താഴെയിരുന്ന് കേട്ടെന്നുമുള്ള സാക്ഷിമൊഴികളാണ് പൊലീസുകാർക്കെതിരായ നടപടിയിൽ നിർണായകമായത്. ഇക്കാര്യങ്ങൾ കമീഷൻ സ്റ്റേഷനിലെത്തി പരിശോധിച്ച്്് വ്യക്തത വരുത്തിയിരുന്നു.
ആദ്യ പോസ്റ്റ്മോര്‍ട്ടത്തില്‍ പല പോരായ്മകളും കണ്ടെത്തിയതിനെ തുടർന്ന്് കമീഷൻ ഇടപെട്ട് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍വെച്ച നെടുങ്കണ്ടം സ്റ്റേഷനിലെത്തിയ ജുഡീഷ്യല്‍ സംഘം എസ്.ഐയുടെ മുറി, രാജ്കുമാറിനെ മര്‍ദിച്ചെന്ന് പറയുന്ന വിശ്രമമുറി, ഇതര മുറികള്‍, കസ്റ്റഡിയിലിരിക്കെ രാജ്കുമാറിനെ ചികിത്സിച്ച നെടുങ്കണ്ടം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തി. ഹരിത ഫിനാന്‍സ് തട്ടിപ്പുകേസില്‍ സി.ബി.ഐ സംഘം അന്വേഷണം ഊര്ജിതമാക്കിവരുന്നതിനിടെയായിരുന്നു ജുഡീഷ്യല്‍ അന്വേഷണം.
സി.ബി.ഐ അന്വേഷണസംഘം തുടരന്വേഷണത്തിെൻറ ഭാഗമായി പലതവണ നെടുങ്കണ്ടത്ത് എത്തി. ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, കരാറുകാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയവരൊക്കെ തട്ടിപ്പിനിരയായതായി കണ്ടെത്തിയിരുന്നു.
2019 ജൂൺ 21നാണ് വാഗമണ്‍ കോലാഹലമേട് കസ്തൂരിഭവനില്‍ രാജ്കുമാര് (53) പീരുമേട് താലൂക്ക് ആശുപത്രിയില്‍ മരിച്ചത്. ജൂണ്‍ 12നാണ് രാജ്കുമാര്, ഹരിത ഫിനാന്‍സിലെ ജീവനക്കാരായിരുന്ന ശാലിനി, മഞ്ചു എന്നിവരെ നാട്ടുകാര്‍ പിടികൂടി നെടുങ്കണ്ടം പൊലീസിന് കൈമാറിയത്. എന്നാല്‍ മഞ്ചു, ശാലിനി എന്നിവരുടെ മാത്രം അറസ്റ്റ് രേഖപ്പെടുത്തുകയും രാജ്കുമാറിെൻറ കസ്റ്റഡി രേഖപ്പെടുത്താതെ സെല്ലില്‍ പാര്‍പ്പിക്കുകയും ചെയ്തു.
12 മുതല്‍ 16 വരെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷെൻറ മുകളിലെ വിശ്രമ മുറിയിൽ ക്രൂരമര്‍ദനത്തിന് രാജ്കുമാർ ഇരയായി. 16നാണ് കോടതിയിൽ ഹാജരാക്കി പീരുമേട് സബ് ജയിലിലേക്ക്്്് റിമാൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.