കോട്ടയം: ഉപ്പേരിയില്ലാതെ ഓണമുണ്ണാൻ മലയാളിക്കാകിെല്ലന്ന ചൊല്ലിനെ അന്വർഥമാക്കി ഉപ്പേരി വിപണി സജീവമാകുന്നു. ഏത്തക്കായ്കൊണ്ടുള്ള ഉപ്പേരിയും ശർക്കരവരട്ടിയുമാണ് ഓണക്കാലത്തെ പ്രിയവിഭവങ്ങൾ. കോവിഡിനെത്തുടർന്ന് വിപണിയിൽ ആൾത്തിരക്ക് അനുവദിക്കാത്ത സാഹചര്യത്തിൽ പൊതുവെയുള്ള വ്യാപാരമാന്ദ്യം ഉപ്പേരി വിപണിയെയും ബാധിച്ചിട്ടുണ്ട്. എന്നാലും ഇനിയുള്ള ദിവസങ്ങളിൽ വിപണി ചൂടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ബേക്കറികളിലും പലചരക്കുകടകളിലും സൂപ്പർ മാർക്കറ്റുകളിലും വിവിധ തരത്തിെല ഉപ്പേരികളുടെ വിഭാഗംതന്നെ ഒരുക്കിയിട്ടുണ്ട്. ഇത്തവണ വില മുൻകാലെത്തക്കാൾ കുറവാണെന്ന് വ്യാപാരികൾ പറയുന്നു. ഏത്തക്കായ് വറുത്തത് കിലോക്ക് 280 മുതൽ 300 രൂപവരെയാണ് ഇപ്പോഴത്തെ വില. 350 വരെ വിലയെത്തിയ ഓണവിപണിയുണ്ടായിരുന്നെങ്കിലും പൊതുവേ കച്ചവടം കുറഞ്ഞതിനാൽ ഏത്തക്കായ് ധാരാളം ലഭിക്കുന്നതാണ് വിലവർധനയെ തടഞ്ഞത്.
മൈസൂരു കായാണ് കൂടുതലും ഉപ്പേരിക്കച്ചവടക്കാർ ഉപയോഗിക്കുന്നത്. പതിവിൽനിന്ന് വ്യത്യസ്തമായി വഴിയോരത്ത് വാഹനങ്ങളിൽ ഉപ്പേരിക്കച്ചവടം പൊടിപൊടിക്കുന്നുണ്ട്. വില അൽപം കുറവായതിനാൽ വിൽപനയും മെച്ചമാണെന്ന് പറയുന്നു. വീടുകളിലും ഉപ്പേരിയുണ്ടാക്കുന്ന ശീലം വലിയ വിഭാഗത്തിൽ ഇപ്പോഴും നിലനിൽക്കുന്നു. മിക്കവാറും ഉത്രാടത്തിനാണ് വറുക്കൽ. കായ് കൂടാതെ ചേമ്പ് ഉപ്പേരിയും വിളമ്പാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.