പാലാ: ഐക്യരാഷ്ട്രസഭയിൽ അമേരിക്കൻ പ്രതിനിധിയായി ബാലാവകാശ പ്രസംഗം നടത്തിയ പാലാക്കാരിയായ വിദ്യാർഥിനി എയ്മിലിൻ റോസ് തോമസിന് അഭിനന്ദനപ്രവാഹം. ശശി തരൂർ എം.പി ട്വിറ്ററിലൂടെയും മാണി സി.കാപ്പൻ എം.എൽ.എ ഫേസ്ബുക്കിലൂടെയും എയ്മിലിനെ അഭിനന്ദിച്ചു. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച സമ്മേളനത്തിലെ ഉദ്ഘാടന ചടങ്ങിലാണ് അമേരിക്കയിൽ ഹൈസ്കൂൾ വിദ്യാർഥിനിയായ എയ്മിലിനായിരുന്നു ആമുഖ പ്രഭാഷണം നടത്തിയത്.
നൂതന വീക്ഷണങ്ങളുടെ സാധ്യത എന്ന വിഷയമാണ് അവതരിപ്പിച്ചത്. കുട്ടികളുടെ അവകാശസമിതിയുടെ യു.എൻ ചെയർമാൻ, അസോ. ഡയറക്ടർ, യുനിസെഫ് ആഗോള മേധാവി, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച സെക്രട്ടറി ജനറലിെൻറ പ്രത്യേക പ്രതിനിധി എന്നിവരായിരുന്നു ചടങ്ങിലെ മറ്റ് പ്രഭാഷകർ. സഹോദരൻ ഇമ്മാനുവലിനുള്ള പ്രത്യേക കരുതലിനെക്കുറിച്ച് എയ്മിലിൻ ഏഴുതിയ കവിത ശ്രദ്ധിച്ച ന്യൂയോർക്കിലെ അഡെൽഫി യൂനിവേഴ്സിറ്റിയിലെ പ്രഫസറായ ഡോ. പവൻ ആൻറണിയാണ് ചടങ്ങിലേക്ക് നാമനിർദേശം ചെയ്തത്.
19 രാജ്യങ്ങളെ പ്രതിനിധീകരിച്ചു ലോകമെമ്പാടുമുള്ള 250 അപേക്ഷകരിൽനിന്ന് 30 അംഗങ്ങളിലൊരാളായി എയ്മിലിനെ തെരഞ്ഞെടുത്തു. രണ്ടുവർഷം കുട്ടികളുടെ ഉപദേശക സമിതി അംഗമായി പ്രവർത്തിച്ചു. തുടർന്നാണ് ബാലാവകാശത്തെക്കുറിച്ചു പ്രഭാഷണം നടത്താൻ നിയുക്തയായത്.
ഫിലഡൽഫിയയിൽ സ്ഥിരതാമസമാക്കിയ പാലാ ആവിമൂട്ടിൽ ജോസ് തോമസിെൻറയും മൂലമറ്റം കുന്നയ്ക്കാട്ട് മെർലിൻ അഗസ്റ്റിെൻറയും മകളാണ് എയ്മലിൻ. ജോസ് സ്പ്രിങ് ഫോർഡ് ഏരിയ ഹൈസ്കൂളിൽ ഗണിത അധ്യാപകനും മെർലിൻ ഫാർമ മേജർ ഫൈസർ ഇൻ കോർപറേഷനിൽ ഗ്ലോബൽ കംപ്ലയിൻറ്സ് അസോ. ഡയറക്ടറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.