കോട്ടയം: മതസ്പർധയും സാമൂഹിക സംഘർഷങ്ങളും സൃഷ്ടിക്കുംവിധം നിരന്തരം വിദ്വേഷ പ്രസ്താവനകൾ നടത്തുന്ന പി.സി. ജോർജിനെതിരെ നടപടി സ്വീകരിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തരുതെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന സെക്രട്ടറി സി.എ. മൂസ മൗലവി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പി.സി. ജോർജിനെതിരെ സ്വമേധയാ കേസെടുക്കാൻ വകുപ്പുണ്ടായിരിക്കെ പരാതികളുണ്ടായിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണ്. മുമ്പ് നടത്തിയ ഗുരുതരമായ വിദ്വേഷ പ്രസംഗത്തില്‍ ജോര്‍ജിനെ അറസ്റ്റുചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നെങ്കിലും അന്നത്തെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് കലാപത്തിനും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്ന തരത്തില്‍ വിദ്വേഷ പ്രസ്താവന ആവര്‍ത്തിച്ചിട്ടും സര്‍ക്കാരും പൊലീസും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. 2023 നവംബറില്‍ തിരുവല്ലയില്‍ മുസ്ലിം സ്ത്രീകളെ ഒന്നടങ്കം വളരെ മോശമായ പരാമര്‍ശം നടത്തിയിട്ടു പോലും ജോര്‍ജിനെ അറസ്റ്റ് ചെയ്യാൻ സര്‍ക്കാര്‍ തയാറായില്ല.
നുണക്കഥകള്‍ പ്രസ്താവിച്ച് തെറ്റിദ്ധാരണയും പകയും വിദ്വേഷവും സൃഷ്ടിക്കുന്ന ജോര്‍ജിന്റെ നടപടികള്‍ കേസെടുക്കില്ലെന്ന് ധൈര്യത്തിലാണ് നിര്‍ബാധം തുടരുന്നത്. സംഘപരിവാര നേതാക്കളെയും ഒപ്പം നില്‍ക്കുന്നവരെയും ഭരണകൂടം എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജോര്‍ജിന് ലഭിക്കുന്ന സംരക്ഷണം.
എം.എൽ.എമാർക്കും സാമൂഹിക പ്രവർത്തകർക്കുമെതിരെ നടപടി സ്വീകരിക്കുന്ന ആഭ്യന്തരവകുപ്പ് ജോർജിനെ കാണാതെ പോകരുത്. ജോർജിന്റെ വർഗീയ ആഹ്വാനങ്ങളിൽ മതേതര രാഷ്ട്രീയപ്രസ്ഥാനങ്ങളും മത നേതൃത്വവും മൗനം വെടിയണം. സംസ്ഥാനത്ത് സംഘ്പരിവാർ രാഷ്ട്രീയത്തിന് വളക്കൂറുണ്ടാക്കാൻ സാമൂഹികാന്തരീക്ഷം കലുഷിതമാക്കുന്ന പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ ഇടതുസർക്കാർ ആർജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് ഇ.എ. അബ്ദുന്നാസർ മൗലവി അൽ കൗസരി, ജില്ല ജനറൽ സെക്രട്ടറി പാറത്തോട് നാസർ മൗലവി, ഹബീബ് മുഹമ്മദ് മൗലവി, താഹ മൗലവി അൽ ഹസനി, ഇബ്രാഹിം മൗലവി അൽഹസനി, അബ്ദുൽ അസീസ് ഖാസിമി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.