പോക്സോ കേസ്: യുവാവ് അറസ്റ്റിൽ

ചിങ്ങവനം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുറിച്ചി ഇത്തിത്താനം കാഞ്ഞിരത്തുമൂട്ടിൽ വീട്ടിൽ ഷാബിനാണ് (23) പിടിയിലായത്. ഇയാൾ പെൺകുട്ടിയെ പ്രണയംനടിച്ച് വശത്താക്കി പീഡനത്തിനിരയാക്കുകയും സ്വകാര്യദൃശ്യങ്ങൾ ഫോണിൽ പക‍ർത്തി, ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

കൂടാതെ ഈ ചിത്രങ്ങൾ പെൺകുട്ടിയുടെ ബന്ധുവിന് അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസാണ് കേസെടുത്തത്.

ചിങ്ങവനം എസ്.എച്ച്.ഒ ടി.ആർ. ജിജു, എസ്.ഐ സുദീപ്, സി.പി.ഒമാരായ സതീഷ്, സലമോൻ, പ്രകാശ്, റെജിൻ ലാൽ, സിറാജുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

Tags:    
News Summary - POCSO case: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.