പൊൻകുന്നം: കൂലിപ്പണിക്കാരനായ ചിറക്കടവ് പഞ്ചായത്ത് രണ്ടാംവാർഡിൽ പൊൻകുന്നം പാട്ടുപാറ പാറേപീടിക ഭാഗത്ത് താമസിക്കുന്ന സഹദേവൻ നായർ (സുനിൽ-52) ഹൃദയശസ്ത്രക്രിയക്കായി ധനസമാഹരണത്തിന് ചികിത്സാസഹായസമിതി പ്രവർത്തനം തുടങ്ങി. മൂന്നുസെന്റ് ഭൂമി മാത്രമുള്ള സഹദേവൻ നായരുടെ ചികിത്സക്ക് പണം കണ്ടെത്താൻ കുടുംബത്തിന് മാർഗമില്ലാത്തതിനാലാണ് ജനപ്രതിനിധികളും പൊതുപ്രവർത്തകരും ചേർന്ന് സഹായസമിതി രൂപീകരിച്ച് ധനസമാഹരണത്തിന് ശ്രമക്കുന്നത്.
സഹദേവൻ നായർ ഹൃദയവാൽവുകളുടെ തകരാർ മൂലം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വാൽവുകളുടെ ശസ്ത്രക്രിയക്കും ബൈപ്പാസ് ശസ്ത്രക്രിയക്കുമായി അഞ്ചുലക്ഷം രൂപ വേണം. ജില്ല പഞ്ചായത്തംഗം ടി.എൻ.ഗിരീഷ്കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, പഞ്ചായത്തംഗങ്ങളായ ഐ.എസ്.രാമചന്ദ്രൻ, കെ.എ.എബ്രഹാം, പൊതുപ്രവർത്തകൻ സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് സമിതിയുടെ പ്രവർത്തനം. പൊൻകുന്നം സർവീസ് സഹകരണബാങ്കിൽ ധനസമാഹരണത്തിനായി അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ-0541010002581. ഫോൺ-9447993744.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.