പൊൻകുന്നം: വീട്ടുവളപ്പിൽ ആദ്യമായി കായ്ച വിയറ്റ്നാം പ്ലാവിലെ ചുളയും അരക്കുമില്ലാത്ത ചക്ക കൗതുക കാഴ്ചയായി. പനമറ്റത്ത് ശ്രീലകത്ത് സുഭാഷിന്റെ വീട്ടുവളപ്പിലെ വിയറ്റ്നാം പ്ലാവിൽ കായ്ച്ച ചക്ക മുറിച്ചുനോക്കിയപ്പോഴാണ് ചുളയില്ല, അരക്കുമില്ലെന്ന കാര്യം കണ്ടത്.
പകരം മാംസളമായ ഉൾഭാഗം. മുള്ളുള്ള ഭാഗം ചെത്തിമാറ്റിയാൽ കാമ്പ് മുറിച്ച് കഴിക്കാം. പഴുത്താൽ ചക്കച്ചുളയുടെ സമാനമായ മധുരവും രുചിയും. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം പ്രഫസർ ഡോ. സണ്ണിച്ചൻ വി.ജോർജ് അഞ്ച് വർഷം മുമ്പുകൊണ്ടുവന്ന പ്ലാവിൻതൈകളിലൊന്നാണ് സുഭാഷ് നട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.