കാഞ്ഞിരപ്പള്ളി: അഞ്ജുവിെൻറ മരണത്തോടെ വീണ്ടും പൂവത്തേട്ട് കുടുംബത്തിന് കണ്ണീർക്കാലം. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണത്തില്‍ മനംനൊന്ത് മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യചെയ്ത പാറത്തോട് പൊടിമറ്റം സ്വദേശി അഞ്ചു പി.ഷാജിയുടെ പിതാവ് ഷാജിക്ക് ഇത് ആറുവര്‍ഷത്തിനിടയിലെ രണ്ടാമത്തെ ആഘാതമാണ്.
2014ലാണ് കാഞ്ഞിരപ്പള്ളി ഒന്നാംമൈലിലുണ്ടായ വാഹനാപകടത്തില്‍ ഷാജിയുടെ പിതാവ് ദാമോദരന്‍, ഇളയ സഹോദരന്‍ ഷിബി, ഷിബിയുടെ മക്കളായ അമല്‍ദേവ്, അഹല്യ എന്നിവര്‍ മരണപ്പെട്ടത്. മുണ്ടക്കയത്തുനിന്ന് ഈരാറ്റുപേട്ടയിലേക്ക് പോകുന്നതിനിെട ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയിലിടിച്ച് നാലുപേരും മരണപ്പെടുകയായിരുന്നു.
ഈ വേദനയില്‍നിന്ന് മോചനമുണ്ടായി വരുന്നതിനിടയിലാണ് അഞ്ജുവിെൻറ വേര്‍പാട്. നഴ്‌സായ ഷാജിയുടെ മൂത്തമകള്‍ ചിഞ്ചു വിദേശത്താണ്. വിവാഹിതയാണ്. ഇളയമകന്‍ ജാദവേദന്‍ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. ടാപ്പിങ് ജോലിചെയ്യുന്ന ഷാജി ഉച്ചകഴിഞ്ഞ് പൊടിമറ്റത്ത് ചെറുകടി കടയും നടത്തിവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.