കോട്ടയം: രജിസ്‌ട്രേഷന്‍ വകുപ്പ് 2021-22 സാമ്പത്തികവർഷം ഫെബ്രുവരിയോടെ ജില്ലയിൽ നേടിയത് 278 കോടിയുടെ വരുമാനം. ലക്ഷ്യമിട്ടത് 275.5 കോടിയാണ്.എന്നാല്‍, നടപ്പു സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഒരുമാസം ബാക്കിനില്‍ക്കെ ജില്ലയിലെ 23 സബ് രജിസ്ട്രാര്‍ ഓഫിസുകൾ മുഖേന കൈവരിച്ച് ലക്ഷ്യമിട്ടതിനുമപ്പുറത്തെ നേട്ടം ഈ കാലയളവിൽ 45,622 ആധാരങ്ങൾ രജിസ്റ്റര്‍ ചെയ്തു. 1,43,821 ബാധ്യത സര്‍ട്ടിഫിക്കറ്റുകളും 39,920 സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ലഭ്യമാക്കി.
കൂടാതെ 750 ചിട്ടി രജിസ്‌ട്രേഷനുകളും നടത്തി. അണ്ടര്‍വാല്യുവേഷന്‍ നടപടി വിവാഹ രജിസ്‌ട്രേഷന്‍, സൊസൈറ്റികളുടെ രജിസ്‌ട്രേഷന്‍, റിട്ടേണുകള്‍ ഫയല്‍ചെയ്യല്‍, സൊസൈറ്റികളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി എന്നിവയിലൂടെയും വരുമാനം ലഭിച്ചു.
കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതികൂല സാഹചര്യങ്ങളിലും മറ്റു സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും 20 സബ് രജിസ്ട്രാര്‍ ഓഫിസുകൾ കഴിഞ്ഞമാസം തന്നെ 100 ശതമാനം ലക്ഷ്യം നേടിയതായും ബാക്കിയുള്ള മൂന്ന് ഓഫിസുകൾ മാര്‍ച്ച് മാസം അവസാനത്തോടെ ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതാണെന്നും ജില്ല രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.