കോട്ടയം: ജില്ലയില്‍ രണ്ടു ദിവസത്തെ സാന്ത്വന സ്പര്‍ശം അദാലത്തുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായമായി 2,18,75,500 രൂപ അനുവദിച്ചു. രണ്ടാം ദിവസം നെടുംകുന്നം സെൻറ് ജോണ്‍സ് ഹാളില്‍ നടന്ന ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ അദാലത്തുകളില്‍ 1,00,70,500 രൂപയാണ് അപേക്ഷകര്‍ക്ക് നല്കാന് തീരുമാനിച്ചത്. ആദ്യ ദിവസം മീനച്ചില്‍, കോട്ടയം താലൂക്കുകളില്‍നിന്നുള്ള അപേക്ഷകളില്‍ 1,18,05,000 രൂപ അനുവദിച്ചിരുന്നു.
നാലു താലൂക്കുകളിലുമായി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ലഭിച്ച 397 അപേക്ഷകളില്‍ 253 കാര്‍ഡുകള്‍ അനുവദിച്ചു. ചൊവ്വാഴ്ചത്തെ അദാലത്തിന് മന്ത്രമാരായ പി. തിലോത്തമനും കെ. കൃഷ്ണന്‍കുട്ടിയും നേതൃത്വം നല്കി. ചങ്ങനാശ്ശേരി താലൂക്കിലെ അപേക്ഷകളാണ് രാവിലെ പരിഗണിച്ചത്.
ശാരീരിക പരിമിതികള്‍ ഉള്ളവരെ സദസ്സിലെത്തി നേരില്‍ കണ്ടാണ് മന്ത്രിമാര്‍ പരാതി പരിഹാരത്തിന് നടപടി സ്വീകരിച്ചത്. ജില്ലയിലെ അവസാനത്തെ അദാലത് ബുധനാഴ്ച വൈക്കം നാനാടം ആതുരാശ്രമം ഓഡിറ്റോറിയത്തില്‍ നടക്കും. വൈക്കം താലൂക്കിലെ പരാതികളാണ് ഈ അദാലത്തില്‍ പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.