ഗാന്ധിനഗർ: പകർച്ചപ്പനി വ്യാപകമായതോടെ കോട്ടയം മെഡിക്കൽ കോളജിൽ ഉടൻ പനിവാർഡ് തുടങ്ങുമെന്ന് അധികൃതർ. അതികഠിനമായ തലവേദന, ഛർദി,ക്ഷീണം, സന്ധിവേദന എന്നിവയാണ് പനിയുടെ ലക്ഷണങ്ങൾ.
ദിവസേന മുന്നൂറിലധികം രോഗികളാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നത്. ചെള്ളുപനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് വ്യാപകമായി പടരുന്നത്. ഇതോടൊപ്പം കോവിഡ് ബാധിതരുടെ എണ്ണവും ക്രമാതീതമായി ഉയരുകയാണ്.
മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ കുറവ് ചികിത്സ തേടിയെത്തുന്ന രോഗികളെയും ബാധിക്കുന്നുണ്ട്. രണ്ടു പ്രഫസർമാർ, നാല് അസി. പ്രഫസർമാർ, നാല് സീനിയർ റസിഡന്‍റുമാർ എന്നിവരുടെ കുറവ് മെഡിസിൻ വിഭാഗത്തിൽ തന്നെ ഉണ്ടെന്ന് യൂനിറ്റ് ചീഫ് ഡോ. പ്രശാന്ത് കുമാർ പറഞ്ഞു.
രോഗികൾക്ക് മതിയായ ചികിത്സ നല്കാൻ ഇതു മൂലം സാധിക്കുന്നില്ലെന്നും ഇതോടൊപ്പം മെഡിക്കൽ വിദ്യാർഥികൾക്ക് ക്ലാസ് എടുക്കേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.തക്കാളിപ്പനി മുതലായ രോഗങ്ങൾ ഇതുവരെ മെഡിക്കൽ കോളജിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യൂനിറ്റ് നാലിന്റെ ചീഫ് ഡോ. ജോസ് മോൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.