കൂട്ടിക്കല്‍: കനത്ത മഴയില്‍ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി തകർന്ന്വീണ് വീട് ഭാഗികമായി തകര്‍ന്നു. കൊക്കയാര്‍ നാരകംപുഴ പന്തപ്ലാക്കല്‍ അജിവുദ്ദീന്റെ വീടിന്മുകളിലേക്ക് സമീപത്തെ പുരയിടത്തിലെ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി വീണത്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
ശബ്ദംകേട്ട് അജിവുദ്ദീനും ഭാര്യയും ഓടിയെത്തുമ്പോൾ വീടിന്റെ പിന്‍ഭാഗം ഭാഗീകമായി തകര്‍ന്നുവീഴുന്നതാണ് കണ്ടത്. അടുക്കളയോട് ചേർന്ന വർക്ക്ഏരിയ പൂര്‍ണ്ണമായും തകര്‍ന്നു. വീടിന്റെ മുറികൾക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
വീടിന്റെ മുകള്‍ ഭാഗത്തേക്ക് കയറുന്ന കോണ്ക്രീറ്റ്പടി പൂര്‍ണ്ണമയും തകര്‍ന്നു. മണിമല പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് അജിവുദ്ദീന്. കൊക്കയാര്‍ വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.
ബുധനാഴ്ചചെയ്ത മഴയിൽ മുണ്ടക്കയത്തിന്റെ വിവിധയിടങ്ങളിൽ സംരക്ഷണ ഭിത്തികൾ തകർന്നു. ബോയിസ് ഹാരിസണ്‍ ഗ്രൂപ്പിന്റെ തോട്ടത്തിലെ റോഡുകളിലേക്കും മണ്ണിടിച്ചിലുണ്ടായി. തോട്ടത്തിലെ ഇടക്കയ്യാലകൾ പലതും തകര്‍ന്നു.
ശക്തമായ വെള്ളപ്പാച്ചിലിൽ മുണ്ടക്കയം ടൗണിലെയും സമീപ പ്രദേശങ്ങളിലെയും റോഡുകളിലേക്ക് കല്ലും മണ്ണും ഒഴുകിയെത്തിയത് ഗതാഗത തടസവും സൃഷ്ടിച്ചു. റബ്ബര്‍ ,പൈനാപ്പിള്‍ കൃഷിക്കും നാശം സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.