റെ​യി​ൽ​വേ ​സ്​​റ്റേ​ഷ​ന്​ സ​മീ​പ​ത്തെ സ​ഫ മ​സ്​​ജി​ദി​ൽ മോ​ഷ​ണം

ന​ട​ത്തി​യ ആ​ളു​ടേ​തെ​ന്ന്​ ക​രു​തു​ന്ന സി.​സി ടി.​വി ദൃ​ശ്യം

പള്ളിയിൽനിന്ന്​ പഴ്​സ്​ മോഷ്​ടിച്ചു

കോ​ട്ട​യം: നി​സ്കാ​ര​സ​മ​യ​ത്ത്​ പ​ള്ളി​ക്ക​ക​ത്തെ ഓ​ഫി​സ്​ മു​റി​യി​ൽ​നി​ന്ന്​ പ​ണ​വും രേ​ഖ​ക​ളും എം.​ടി.​എം കാ​ർ​ഡു​ക​ള​ട​ങ്ങി​യ പ​ഴ്സ്​ ക​വ​ർ​ന്ന്​ മോ​ഷ്ടാ​വ് ക​ട​ന്നു. റെ​യി​ൽ​വേ​സ്​​റ്റേ​ഷ​ന്​ സ​മീ​പ​ത്തെ സ​ഫ മ​സ്​​ജി​ദി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ്​ സം​ഭ​വം.

മോ​ഷ്ടാ​വി​ന്‍റേ​തെ​ന്ന്​ ക​രു​തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സി.​സി ടി.​വി​യി​ൽ ക​ണ്ടെ​ത്തി. പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ്​ റാ​ഫി​യു​ടെ പ​ഴ്​​സാ​ണ്​ ന​ഷ്ട​പ്പെ​ട്ട​ത്. 8.40ന്​ ​ന​മ​സ്കാ​ര​ത്തി​നെ​ത്തി​യ പ​ള്ളി ഭാ​ര​വാ​ഹി​യാ​ണ്​ ഒ​രാ​ൾ ഓ​ഫി​സ്​ മു​റി​യി​ൽ​നി​ന്നി​റ​ങ്ങി​വ​രു​ന്ന​ത്​ ക​ണ്ട​ത്. സം​ശ​യം തോ​ന്നി​യ​തോ​ടെ സി.​സി. ടി.​വി കാ​മ​റ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

നീ​ല ഷ​ർ​ട്ടും ഇ​ളം നീ​ല ജീ​ൻ​സും ധ​രി​ച്ച ഇ​യാ​ൾ പ​ഴ്​​സെ​ടു​ത്തു​പോ​കു​ന്ന​ത്​ കാ​മ​റ​യി​ൽ കാ​ണാം. ഓ​റ​ഞ്ച്​ നി​റ​ത്തി​ലെ ബാ​ഗോ പ്ലാ​സ്റ്റി​ക്​ ക​വ​റോ ​ഇ​യാ​ളു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം മു​ഹ​മ്മ​ദ്​ റാ​ഫി ഈ​സ്റ്റ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

Tags:    
News Summary - The purse was stolen from the mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.