വൈക്കം: ഏഴു കിലോമീറ്റർ ദൂരം വേമ്പനാട്ടുകായൽ നീന്തിക്കടന്ന് ഏഴുവയസ്സുകാരൻ. കോതമംഗലം വാരപ്പെട്ടി ഇങ്ങവം ശ്രീജ ഭവനിൽ ശ്രീജിത്ത് മഞ്ജുഷ ദമ്പതികളുടെ മകൻ ശ്രാവൺ എസ്. നായരാണ് ആലപ്പുഴ വടക്കുംകര അമ്പലകടവ് മുതൽ വൈക്കം ബീച്ച് വരെ ഏഴു കിലോമീറ്റർ രണ്ടു മണിക്കൂർ മൂന്നു മിനിറ്റ് കൊണ്ട് നീന്തിയെത്തി ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ ആൺകുട്ടിയായത്.
പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. കോതമംഗലം അക്വാറ്റിക് ക്ലബിലെ ബിജു തങ്കപ്പനാണ് പരിശീലകൻ. രാവിലെ 8.20 ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലകടവിൽ നിന്ന് ചേന്നംപള്ളി പഞ്ചായത്ത് പ്രസിഡന്റ് ഫ്ലാഗ് ഓഫ് ചെയ്തു.
വൈക്കം ബീച്ചിൽ ഫ്രാൻസിസ് ജോർജ് എം.പി, ചലചിത്രപിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, നഗരസഭ ചെയർപേഴ്സൺ ബിന്ദു ഷാജി, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, ക്യാപ്റ്റൻ വിനോദ് കുമാർ എന്നിവർ സ്വീകരിച്ചു. വിശിഷ്ട സേവനത്തിന് മെഡൽ നേടിയ ഫയർ ഓഫിസർ ഷാജിയെ ആദരിച്ചു. പ്രോഗ്രാം കൺവീനർ ഷിഹാബ് സൈനുദ്ദിൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.