ഏറ്റുമാനൂർ: നീണ്ടൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയടക്കം മൂന്നുപേർകൂടി അറസ്റ്റിൽ. കൈപ്പുഴ ഓണംതുരുത്ത് കുരിശുപള്ളി ഭാഗത്ത് കുളത്തിൽ വീട്ടിൽ താമസിക്കുന്ന തോമസുകുട്ടി (23), മുളക്കുളം പെരുവ മാവേലിത്തറയിൽ വീട്ടിൽ മാത്യൂസ് റോയ് (24) കോതനല്ലൂർ ചാമക്കാല ഭാഗത്ത് വള്ളിക്കാഞ്ഞിരത്ത് വീട്ടിൽ ശ്രീജേഷ് (കട്ട -22) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് തിരുവോണ ദിവസം രാത്രി നീണ്ടൂര്‍ സ്വദേശിയായ അശ്വിനെയും സുഹൃത്തായ അനന്തുവിനെയും ആക്രമിക്കുകയും അശ്വിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. പ്രതികളും ഇവരും തമ്മിൽ വൈരാഗ്യം നിലനിന്നിരുന്നു.
നേരത്തേ കേസുമായി ബന്ധപ്പെട്ട് അനന്തു സുരേന്ദ്രൻ, അജിത്ത്, സുജിത്ത് ബാബു, ജോബിൻ ജോണി, ശിവ സൈജു, ഐസക്ക് മാത്യു, കെ.ആർ .രഞ്ജില്‍ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിക്കായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം നടത്തിയ ശക്തമായ തിരച്ചിലിനോടുവിലാണ് തോമസ് കുട്ടിയെ പിടികൂടുന്നത്. മുഖ്യപ്രതിയായ ഇയാൾക്ക് ഒളിവിൽ താമസിക്കുന്നതിനായി സഹായം ചെയ്തു കൊടുത്തതിനാണ് മാത്യൂസ് റോയിയെയും ശ്രീജേഷിനെയും അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ ഷാജഹാൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.