കോട്ടയം: പച്ചക്കറികളുടെ വിലക്കയറ്റത്തിന് കടിഞ്ഞാണിടാനുള്ള സർക്കാർ നടപടികളുടെ ഭാഗമായി സജ്ജമാക്കിയ തക്കാളിവണ്ടി ജില്ലയിൽ പര്യടനം തുടങ്ങി. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ശനിയാഴ്ച നടന്ന വിപണനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്.
രാവിലെ 10 മുതൽ വൈകീട്ട് ഏഴുവരെയാണ് തക്കാളിവണ്ടിയുടെ സമയം. അതിനുമുേമ്പ പച്ചക്കറികൾ തീരുന്ന സാഹചര്യമാണ്. ഇതിൽ കുറവ് വരുന്ന തുക സർക്കാർ ബാലൻസ് ചെയ്യുമെന്നാണ് അധികൃതർ പറഞ്ഞു. നാടൻവിളകളായ പയർ, പാവൽ, പടവലം പോലുള്ള പച്ചക്കറികൾ ഗ്രാമീണ കർഷകരിൽനിന്ന് അന്യസംസ്ഥാന വിളകളായ തക്കാളി, ഉള്ളി, സവാള എന്നിവ ഹോർട്ടികോർപ്പിൽ നിന്നാണ് ശേഖരിക്കുന്നത്. മാർക്കറ്റിലുള്ളതിനേക്കാൾ മൂന്നിലൊന്ന് വിലയാണ് തക്കാളിവണ്ടിയിൽനിന്ന് ലഭിക്കുന്ന പച്ചക്കറികൾക്ക്.
17 ഇനം പച്ചക്കറിയിനങ്ങൾ ന്യായവിലക്ക് ലഭ്യമാക്കുന്നതിന് കാർഷിക വികസന-കർഷകക്ഷേമ വകുപ്പ്, വി.എഫ്.പി.സി.കെ, ഹോർട്ടികോർപ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തക്കാളിവണ്ടിയുടെ പര്യടനം. അടുത്ത ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കായി വണ്ടി പര്യടനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.