വൈക്കം: മത്സ്യഫെഡിന്റെ ചെമ്പ് കാട്ടിക്കുന്ന് പാലാക്കരി അക്വ ടൂറിസം സെന്റര്‍, കേരള ഷിപ്പിങ് ആൻഡ് ഇന്‍ലാൻഡ് നാവിഗേഷന്‍ കോര്‍പറേഷനുമായി സഹകരിച്ച് പുതിയ ബാക്ക് വാട്ടര്‍ ക്രൂയിസ് ആരംഭിക്കുന്നു. ഞായറാഴ്ച രാവിലെ 10ന് കൊച്ചി മറൈന്‍ ഡ്രൈവില്നിന്നുമാണ് ആദ്യയാത്ര പുറപ്പെടുന്നത്. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഉള്‍നാടന്‍ കാഴ്ചകള്‍ ആസ്വദിക്കാനുള്ള സൗകര്യമാണ് യാത്രക്കാര്‍ക്ക് ഒരുക്കിയിട്ടുള്ളത്. കൊച്ചി മറൈന്‍ഡ്രൈവ് കെ.എസ്.ഐ.എന്‍.സി ക്രൂയിസ് ടെര്‍മിനലില്‍നിന്ന് പുറപ്പെട്ട് കൊച്ചിന് ഷിപ്യാര്ഡ്, തേവര, ഇടക്കൊച്ചി, അരൂര്‍, പാണാവള്ളി, പെരുമ്പളം, പൂത്തോട്ട വഴി ജലമാര്‍ഗം പാലായ്ക്കരി എത്തി ഉച്ചയൂണിനുശേഷം ബോട്ടിങ്ങിലും മറ്റ് അനുബന്ധ സൗകര്യങ്ങളിലും ചെലവിട്ടശേഷം വൈകീട്ട് അഞ്ചോടെ തിരികെ കൊച്ചിയില്‍ എത്തുന്ന പാക്കേജിന് ഒരാള്‍ക്ക് 999 രൂപയാണ് നിരക്ക്.
വിവരണങ്ങള്‍ നല്കാന് ഗൈഡുമുണ്ട്. ചായ, ചെറുകടികള്‍ എന്നിവയും ലഭ്യമാണ്. മത്സ്യഫെഡ് യൂനിറ്റില്‍ ലഭ്യമായ പെഡല്‍ ബോട്ടുകള്‍, കുട്ടവഞ്ചികള്‍, തുഴ വഞ്ചികള്‍, കയാക്കുകള്‍ എന്നിവയും പാക്കേജ് നിരക്കില്‍ തന്നെ സൗജന്യമായി ഉപയോഗിക്കാം.
മോട്ടോര്‍ ബോട്ട് ഉപയോഗപ്പെടുത്തിയുള്ള ഫാം വിസിറ്റിനും വില്ലേജ് ടൂര്‍ പ്രോഗ്രാമിനും മെനുവില്പെടാത്ത അധിക മത്സ്യവിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനുമുള്ള തുക മത്സ്യഫെഡ് നിശ്ചയിച്ചിരിക്കുന്ന നിരക്ക് പ്രകാരം അധികമായി കസ്റ്റമര്‍ നല്‍കണം. ഫോൺ: 9846211143, 9744601234.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.