വൈക്കം: താലൂക്ക് ആശുപത്രിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ചെമ്മനത്തുകര പൈനുങ്കല്‍ തൈക്കൂടത്തില്‍ വീട്ടില്‍ അശ്വിന് മുരളിയാണ് (21) പിടിയിലായത്. ഈമാസം ആറിനായിരുന്നു സംഭവം.
തോട്ടകം കള്ളുഷാപ്പിന് മുൻവശം ഉദയനാപുരം സ്വദേശിയായ വിഷ്ണുവും സുഹൃത്തുക്കളും ചെമ്മനത്തുകര ഭാഗത്തുള്ള ഷാരോണും സുഹൃത്തുക്കളും തമ്മിൽ അടിപിടി ഉണ്ടാവുകയും തുടർന്ന് ചികിത്സക്ക് വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തുകയും അവിടെവെച്ച് വീണ്ടും ഏറ്റുമുട്ടുകയും ആശുപത്രിയിലെ വീൽചെയറുകളും കതകുകളും മറ്റ് ഉപകരണങ്ങളും ഉൾപ്പെടെ മൊത്തം 25,000 രൂപയുടെ നാശനഷ്ടം വരുത്തുകയുമായിരുന്നു.
പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസെടുക്കുകയും പാലന്തനത്ത് വീട്ടിൽ സലികുമാർ, ചേരിക്കപ്പറമ്പിൽ വീട്ടിൽ മനേഷ് മോഹൻ, കുര്യപ്പള്ളിൽ വീട്ടിൽ വി.ബി. വിഷ്ണു, കരിപ്പായിൽ വീട്ടിൽ സ്വരാജ്, മണ്ണംപള്ളിൽ വീട്ടിൽ പ്രവീൺ പ്രദീപ്, കോതാരത്ത് വീട്ടിൽ ശ്യാംലാൽ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അശ്വിന് മുരളി പിടിയിലായത്.
വൈക്കം എസ്.എച്ച്.ഒ രാജേന്ദ്രന് നായരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.