വൈക്കം: വിനോദ സഞ്ചാരികളുമായി വേമ്പനാട്ടുകായലിൽ സവാരി നടത്തുന്ന സ്പീഡ് ബോട്ട് ജീവനക്കാരനെ മറ്റൊരു സ്പീഡ് ബോട്ടുടമയുടെ നേതൃത്വത്തിൽ സംഘം ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. വൈക്കം വെച്ചൂർ അംബികാമാർക്കറ്റ് ചിറയിൽ അരവിന്ദനാണ് (58) ക്രൂരമർദനത്തിന് ഇരയായത്. അരവിന്ദന്റെ വാരിയെല്ലിന് പൊട്ടലുണ്ടാകുകയും നാലു പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തതായി പരാതിയിലുണ്ട്. വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രുഷക്ക് ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തണ്ണീർമുക്കം ബണ്ടിലെ വെച്ചൂർ പഞ്ചായത്ത് പരിധിയിലുള്ള മൺചിറക്ക് സമീപം കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെയാണ് സംഭവം. രാവിലെ അരവിന്ദന്റെ സ്പീഡ് ബോട്ടിൽ തണ്ണീർമുക്കം സ്വദേശി സ്പീഡ് ബോട്ട് ഇടിപ്പിച്ചിരുന്നു. അരവിന്ദനും ഇയാളുമായുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയായാണ് വൈകീട്ടുള്ള ആക്രമണമെന്ന് അരവിന്ദൻ പറയുന്നു. അരവിന്ദന്റെ സ്പീഡ് ബോട്ടിലുണ്ടായിരുന്ന പുത്തനങ്ങാടി സ്വദേശികളുമായാണ് എട്ടംഗ അക്രമി സംഘം സംഘർഷത്തിലേർപ്പെട്ടത്. അരവിന്ദനെ മർദിച്ച് കായലിൽ വീഴ്ത്തി. വെള്ളത്തിൽ മുങ്ങിപ്പോയ അരവിന്ദൻ സ്പീഡ്ബോട്ടിൽ പിടിച്ചു കയറാൻ ശ്രമിച്ചപ്പോൾ വീണ്ടും മർദിച്ചെന്നും പറയുന്നു. അരവിന്ദൻ വീട്ടിലേക്ക് പോയെങ്കിലും വീടിനു സമീപത്തെത്തിയപ്പോൾ ബോട്ടുടമയുടെ കൂട്ടാളിയും മർദിച്ചു. പരിസരവാസികൾ ഓടിയെത്തിയാണ് അരവിന്ദനെ രക്ഷിച്ച് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. സ്പീഡ് ബോട്ട് ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായതിന്റെ പേരിൽ മുഹമ്മ പൊലീസിൽ കേസുണ്ടായിരുന്നെന്നും ഇതിന്റെ വൈരാഗ്യമുണ്ടായിരുന്നെന്നും അരവിന്ദൻ പറഞ്ഞു. സംഭവത്തിൽ വൈക്കം പൊലീസ് കേസെടു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.