വൈക്കം: ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസിെൻറ വൈക്കം പിറവം റോഡ് റെയിൽവേ സ്റ്റേഷനിലെ സ്‌റ്റോപ് ഒഴിവാക്കാനുള്ള റെയിൽവേ അധികൃതരുടെ തീരുമാനത്തിൽ വ്യാപക പ്രതിഷേധം.
രാവിലെ 8.20നും തിരിച്ച് വൈകീട്ട് 5.20നും പിറവം റോഡ് റെയിൽവേ സ്റ്റേഷനിലെത്തുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ഉപകാരമാണ്. വൈക്കത്തും സമീപപ്രദേശങ്ങളിൽനിന്ന് നഴ്സിങ് അടക്കമുള്ള പ്രഫഷനൽ കോഴ്സുകൾക്ക് പഠിക്കുന്നവരും വിവിധ ആവശ്യങ്ങൾക്കായി ബംഗളൂരു, കന്യാകുമാരി സ്ഥലങ്ങളിലേക്ക് പോകുന്നതിനും ഇൗ ട്രെയിനിനെയാണ് ആശ്രയിച്ചിരുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശത്താണ് വൈക്കം വെള്ളൂരിലെ പിറവം റോഡ് റെയിൽവേ സ്റ്റേഷൻ.
എറണാകുളത്തിനും കോട്ടയത്തിനുമിടയിലെ ഈ സ്‌റ്റോപ് യാത്രക്കാരുടെ കുറവുമൂലം ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിർത്താനൊരുങ്ങുന്നത്. ഇടുക്കി ജില്ലയിൽനിന്നും കുത്താട്ടുകുളത്തുനിന്നും ആളുകൾ പിറവം റോഡ് റെയിൽവേ സ്റ്റേഷനിലെത്തി യാത്ര ചെയ്യുന്നുണ്ട്.
വൈക്കം വെള്ളൂരിലാണ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നതെങ്കിലും 10 കിലോമീറ്റർ അകലെയുള്ള പിറവംറോഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
വേണാട്, പരശുറാം, വഞ്ചിനാട് എക്സ്പ്രസ് തുടങ്ങിയ െട്രയിനുകൾക്ക് പിറവം റോഡിൽ സ്റ്റോപ്പുണ്ട്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കാനാണ് യാത്രക്കാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.