വൈക്കം: കോട്ടയം-വൈക്കം റോഡിൽ ഏറ്റവും കൂടുതൽ തിരക്കേറിയ തലയോലപ്പറമ്പ് - വൈക്കം റോഡിലെ അപകടവളവുകൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. ഈ വളവുകളിൽ അധികൃതർ നടത്തുന്ന വാഹനപരിശോധനയും അപകടത്തിന് സാധ്യത വർധിപ്പിക്കുന്നു.
പുളിഞ്ചുവട്, ചാലപ്പറമ്പ്, വല്ലകം, വടയാർ, പൊട്ടൻചിറ മേഖലകളിലെ വളവുകളിലാണ് നിരന്തരം അപകട ഭീഷണിയുള്ളത്. വല്ലകം വൈദ്യുതി സബ് സ്റ്റേഷന് മുന്നിലെ കൊടുംവളവാണ് കൂടുതൽ അപകടസാധ്യതയേറിയത്. നിരന്തരം അപകടം ഉണ്ടാകുന്നതിനെ തുടർന്ന് ഇവിടെ സിഗ്നൽ ലൈറ്റും മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
സുരക്ഷിത യാത്ര ഒരുക്കേണ്ടവർ തന്നെ അപകടത്തിന് വഴിയൊരുക്കുന്നതായി യാത്രക്കാരിൽ പരാതിയുണ്ട്. ഈ ഭാഗങ്ങളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും എത്രമാത്രം ഗുണകരമാണെന്ന് ആർക്കും അറിയില്ല.
വടയാറിനും തലയോലപ്പറമ്പ് നൈസ് തിയറ്ററിനും ഇടയിൽ ഇരുവശത്തും വളവുകളിൽ പാർക്കിങ്ങിന് ഒട്ടും കുറവില്ല. ഏറ്റുമാനൂർ-വൈക്കം റൂട്ടിൽ പട്ടിത്താനം മുതൽ വൈക്കംവരെ സമാനരീതിയിൽ വളവുകൾ അപകടഭീഷണിയിലാണ്. വളവുകൾ നിവർത്തി അപകടഭീഷണി ഒഴിവാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.