വൈക്കം: നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സർക്കാറിൽനിന്ന് കിട്ടാനുള്ളത് ഒന്നരക്കോടിയോളം രൂപ. ഈ ഓണത്തിന് കുടിശ്ശിക തീർത്ത് കിട്ടുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുസ്സലാം റാവുത്തർ പറഞ്ഞു. 2022-23 കാലഘട്ടത്തിലെ ജനുവരി മുതലുള്ള കുടിശ്ശികയാണ് കിട്ടാനുള്ളത്.
നഗരത്തിൽ 26 വാർഡുകളിലായി 3500ഓളം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതിൽ 1500പേർ മുഴുവൻ സമയ തൊഴിലാളികളാണ്. ഇവർക്ക് മാർച്ച് വരെ 83 ലക്ഷം രൂപ ഇനിയും വിതരണം ചെയ്തിട്ടില്ല. അടിയന്തരമായി അധികാരികൾ ഇടപെട്ട് കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും എൽ.എസ്.ജി.ഡി വകുപ്പിനും നഗരകാര്യ ഡയറക്ടർക്കും ഓൺലൈൻ പരാതികൾ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.