വൈക്കം: സത്യഗ്രഹ സ്മൃതി ശിൽപ്പോദ്യാന ശിലാഫലക പരിസരമാകെ പുല്ലുകൾ വളർന്ന് കാടുകയറിയ നിലയിൽ. 2015ൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ലളിതകല അക്കാദമിയുടെ നേതൃത്വത്തിൽ ശില്പികൾ നിർമിച്ച ഈ ശില്പോദ്യാനത്തിന്റെ ഉദ്ഘാടന ശിലാഫലകം സ്ഥാപിച്ചത്. ഫലകത്തിന്റെ അടിഭാഗത്തും സത്യഗ്രഹ സമരരേഖ ശില്പങ്ങൾ കൊത്തിവച്ചിട്ടുണ്ട്. എന്നാൽ ഇവിടമെല്ലാം പുല്ലുവളർന്ന് ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയിലാണ്.
ബീച്ചിന്റെ കായലോരഭാഗത്ത് ടൈലുകൾ പതിച്ച് മനോഹരമാക്കിയിട്ടും ശിലാഫലക പരിസരം ശുചീകരിക്കാനോ ടൈൽപാകാനോ ആരും തയ്യാറായിട്ടില്ല. ദിനംപ്രതി ഒട്ടേറെ സന്ദർശകർ വന്നുപോകുന്ന കായലോര ബീച്ചിലാണ് ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുത്ത നവകേരള സദസ്സ് നടന്നത്. എന്നിട്ടും ഉദ്ഘാടന ശിലാഫലക പരിസരം ശുചീകരിക്കാൻ ശ്രദ്ധ കാണിച്ചില്ല. ശിലാഫലക പരിസരം സംരക്ഷിക്കാൻ നഗരസഭ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.