വൈക്കം: തലയാഴം പഞ്ചായത്ത് ഒമ്പതാം വാർഡിലെ രാജീവ് ഗാന്ധി കോളനിയിൽ തെരുവുനായ് ശല്യം രൂക്ഷം. പരിമിത സൗകര്യങ്ങളിൽ താമസിക്കുന്ന 52 കുടുംബങ്ങളാണ് കോളനിയിലുള്ളത്. പ്രളയകാലത്ത് കോളനിയിലെത്തിയ തെരുവുനായ്ക്കളാണ് ഇപ്പോൾ പെരുകി കോളനി നിവാസികളുടെ ജീവിതം ദുരിതപൂർണമാക്കുന്നത്. തെരുവ് നായ്ക്കളുടെ കൂട്ടത്തിൽ അസുഖ ബാധിതനായ നായുണ്ട്.
രോഗബാധിതനായ ഈ നായെ അടക്കം പ്രതിരോധ കുത്തിവെപ്പിനു വിധേയമാക്കണമെന്ന് പല തവണ പഞ്ചായത്ത് അധികൃതരോട് പറഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്ന് കോളനി വാസികൾ ആരോപിക്കുന്നു.
കോളനിയിലെ പിഞ്ചു കുട്ടികളും വിദ്യാർഥികളും വയോധികരും തെരുവുനായ്ക്കളുടെ ഭീഷണിയിൽ ഭയചകിതരായാണ് കഴിയുന്നത്. തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിനും അസുഖ ബാധിതനായ നായെ ചികിത്സക്ക്വിധേയമാക്കുന്നതിനും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് കോളനി നിവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.