നടുക്കായലിൽ കുടുങ്ങിയ ബോട്ട്​ വലിച്ചുകെട്ടി വൈക്കം ജെട്ടിയിൽ എത്തിക്കുന്നു           

യാത്രക്കാരുമായി ബോട്ട് നടുക്കായലിൽ കുടുങ്ങി

വൈക്കം: ജെട്ടിയിൽനിന്ന് തവണക്കടവിലേക്ക് പുറപ്പെട്ട ജലഗതാഗത വകുപ്പിന്‍റെ ബോട്ട് നടുക്കായലിൽ കുടുങ്ങി. യന്ത്രത്തകരാറിനെ തുടർന്നാണ് വേമ്പനാട്ടുകായലിന്‍റെ പകുതി ഭാഗത്ത് എത്തിയപ്പോൾ ബോട്ടിന്‍റെ പ്രവർത്തനം നിലച്ചത്.

ഇതോടെ യാത്രക്കാർ ഭീതിയിലായി. നിറയെ യാത്രക്കാരുള്ളപ്പോഴായിരുന്നു സംഭവം. പിന്നീട് വൈക്കത്തുനിന്ന് റെസ്ക്യൂ ബോട്ട് എത്തി കെട്ടിവലിച്ച് തവണക്കടവ് ജെട്ടിയിലെത്തിച്ച് യാത്രക്കാരെ ഇറക്കി. പിന്നീട് ഈ ബോട്ട് കെട്ടിവലിച്ച് വൈക്കത്ത് എത്തിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.30നായിരുന്നു സംഭവം. 59 - 0 നമ്പർ ബോട്ടാണ് തകരാറിലായത്. യന്ത്രഭാഗത്തെ ചുക്കാൻ ഒടിഞ്ഞതാണ് കാരണമെന്ന് ജീവനക്കാർ പറഞ്ഞു.

വൈക്കം ബോട്ട് ജൈട്ടിയിൽനിന്ന് സർവിസ് നടത്തുന്ന ബോട്ടുകൾ ഏറെ പഴകിയതാണെന്ന് നേരത്തേ ആക്ഷേപം ഉയർന്നിരുന്നു. ഏറ്റവും കൂടുതൽ വരുമാനമുള്ള സർവിസാണ് വൈക്കം- തവണക്കടവ്.

Tags:    
News Summary - The boat with passengers got stuck in the middle of the lake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.