വൈക്കം: ഒരു നാടിന്റെ ചിരകാലസ്വപ്നമായ കാട്ടിക്കുന്ന് തുരുത്ത് പാലം നിർമാണം പൂർത്തിയായി.തുരുത്തിനെയും കാട്ടിക്കുന്ന് പ്രദേശത്തെയും ബന്ധിപ്പിച്ച് മുറിഞ്ഞപുഴയാറിനു കുറുകെയാണ് പൊതുമരാമത്ത് വകുപ്പ് 8.60 കോടി ചെലവിൽ പാലം നിർമിച്ചത്.
114.40 മീറ്റർ നീളത്തിലും 6.50 വീതിയിലുമായി ഏഴ് സ്പാനുകളോടെ നിർമിച്ച പാലത്തിന് ഇരുവശത്തുമായി ബി.എം ബി.സി നിലവാരത്തിൽ അപ്രോച് റോഡും നിർമിച്ചു. പതിറ്റാണ്ടുകളായി കടത്തുവള്ളത്തെ ആശ്രയിച്ചിരുന്ന ജനതയുടെ സ്വപ്നസാക്ഷാത്കാരമാണിത്.
ചെമ്പ് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ 300 ഏക്കർ വിസ്തൃതിയുള്ള വെള്ളത്താൽ ചുറ്റപ്പെട്ട കാട്ടിക്കുന്ന് തുരുത്തിലെ ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയം കടത്തുവള്ളങ്ങളും ചെറുവള്ളങ്ങളുമാണ്. 138 കുടുംബങ്ങളാണ് തുരുത്തിലുള്ളത്. കൊച്ചി ആസ്ഥാനമായ ശ്യാമ ഡൈനാമിക്സ് എന്ന കമ്പനിയാണ് നിർമാണ കരാർ ഏറ്റെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.