വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​കം പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

വൈക്കം സത്യഗ്രഹം നീതി നിഷേധിക്കപ്പെട്ടവർക്ക്​ വേണ്ടിയുള്ള സമരം -വി.ഡി. സതീശൻ

വൈ​ക്കം: വൈ​ക്കം സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​കം ടി.​കെ. മാ​ധ​വ​ൻ ന​ഗ​റി​ൽ (വൈ​ക്കം സ​ത്യ​ഗ്ര​ഹ മെ​മ്മോ​റി​യ​ൽ ഹാ​ൾ) പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നീ​തി​നി​ഷേ​ധി​ക്ക​പ്പെ​ട്ട മ​നു​ഷ്യ​രെ ജീ​വി​ത​ത്തി​​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൈ​പി​ടി​ച്ച് കൊ​ണ്ടു​വ​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും അ​തോ​ടൊ​പ്പം സാ​മൂ​ഹി​ക നീ​തി​ക്ക് വേ​ണ്ടി​യും ന​ട​ത്തി​യ സ​മ​ര​മാ​യി​രു​ന്നു വൈ​ക്കം സ​ത്യ​ഗ്ര​ഹം. സ​മ​ര​നാ​യ​ക​നാ​യി​രു​ന്ന ടി.​കെ. മാ​ധ​വ​ൻ കോ​ൺ​ഗ്ര​സ് സ​മ്മേ​ള​ന​ത്തി​ൽ അ​യി​ത്തോ​ച്ഛാ​ട​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഇ​ത് കേ​വ​ലം രാ​ഷ്ട്രീ​യ സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി ന​ട​ത്തി​യ സ​മ​ര​മാ​യി​രു​ന്നി​ല്ല. മ​റി​ച്ച് രാ​ഷ്ട്രീ​യ സ്വാ​ത​ന്ത്ര്യ​ത്തോ​ടൊ​പ്പം നൂ​റ്റാ​ണ്ടു​ക​ളോ​ളം നീ​തി​നി​ഷേ​ധി​ക്ക​പ്പെ​ട്ട ഒ​രു​കൂ​ട്ടം മ​നു​ഷ്യ​രെ ജീ​വി​ത​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൈ​പി​ടി​ച്ച് കൊ​ണ്ടു​വ​രു​ന്ന​തി​നും അ​തോ​ടൊ​പ്പം സാ​മൂ​ഹി​ക​നീ​തി​ക്കു​വേ​ണ്ടി​യും ന​ട​ത്തി​യ സ​മ​ര​മാ​യി​രു​ന്നു വൈ​ക്കം സ​ത്യ​ഗ്ര​ഹ​മെ​ന്ന്​ വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ വി.​പി. സ​ജീ​ന്ദ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​മ​ര നേ​താ​ക്ക​ളാ​യി​രു​ന്ന ടി.​കെ. മാ​ധ​വ​ന്‍റെ​യും മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ​യും ത​ന്തൈ പെ​രി​​യാ​റി​ന്‍റെ​യും ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ​യും മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും പ്ര​തി​മ​ക​ളി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി അം​ഗ​വും മു​ൻ​മ​ന്ത്രി​യു​മാ​യ കെ.​സി. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി അം​ഗ​വും സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​റു​മാ​യ എം. ​ലി​ജു, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ.​പി.​എ. സ​ലിം, അ​ഡ്വ. ജോ​സി സെ​ബാ​സ്റ്റ്യ​ൻ, ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ നാ​ട്ട​കം സു​രേ​ഷ്, മോ​ൻ​സ് ജോ​സ​ഫ് എം.​എ​ൽ.​എ, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ഐ.​കെ.​രാ​ജു, അ​ഡ്വ. ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, യു.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​ർ ഫി​ൽ​സ​ൺ മാ​ത്യൂ​സ്, കെ.​പി.​സി.​സി അം​ഗം മോ​ഹ​ൻ ഡി.​ബാ​ബു, യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ബി. ​അ​നി​ൽ​കു​മാ​ർ, ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​ത രാ​ജേ​ഷ്, ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ, അ​ഡ്വ. എ. ​സ​നീ​ഷ് കു​മാ​ർ, യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ പോ​ൾ​സ​ൺ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Vaikom Satyagraha is a struggle for those who are denied justice -VD Sateeshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.