വൈക്കം: വൈക്കം-വെച്ചൂർ റോഡിലെ വേരുവള്ളി ജങ്ഷനിൽ അപകടങ്ങൾ പതിവാകുന്നു. ശനിയാഴ്ച അമിത വേഗത്തിലെത്തിയ കാർ കീഴ്മേൽ മറിഞ്ഞതാണ് ഒടുവിലത്തെ അപകടം. നിയന്ത്രണംവിട്ട കാർ റോഡരികിലെ ബി.എസ്.എൻ.എൽ സ്ഥാപിച്ച ബോക്സിൽ ഇടിച്ചശേഷം ഉയർന്നു പൊങ്ങി കീഴ്മേൽ മറിയുകയായിരുന്നു.കാറിൽ സഞ്ചരിച്ച പാലാ സ്വദേശി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബോക്സിൽ ഇടിച്ചില്ലായിരുന്നെങ്കിൽ കാർ സമീപത്തെ പെട്ടിക്കടയിലേക്ക് ഇടിച്ചുകയറി ആളപായമുണ്ടാകുമായിരുന്നു.ഇവിടെ ഒരുവർഷം മുമ്പ് നിയന്ത്രണം തെറ്റിയ ബൈക്ക് മതിലിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചിരുന്നു. കുണ്ടും കുഴിയുമായി തകർന്ന റോഡ് ജി20 ഉച്ചകോടിയെ തുടർന്നാണ് ഗതാഗത യോഗ്യമാക്കിയത്.
ടാർ ചെയ്ത് കുറ്റമറ്റതാക്കിയ റോഡിലെ ജങ്ഷൻ വെള്ളക്കെട്ട് ഒഴിവാക്കാൻ ടൈൽപാകിയിരിക്കുകയാണ്. ടാർ റോഡിലൂടെ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ വേഗം കുറക്കാതെ ടൈൽ പാകിയ കവലയിലേക്കു കയറുമ്പോൾ നിയന്ത്രണംവിട്ട് അപകടങ്ങൾക്കിടയാക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. അപകടമൊഴിവാക്കാൻ അധികൃതർ സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.