വൈക്കം: കെ.വി. കനാലിെൻറ തീരത്തുള്ള രണ്ടേക്കർ പുരയിടത്തിലെത്തിയാൽ വ്യവസായ മന്ത്രി പി. രാജീവ് കർഷകനാണ്. ഒട്ടുമിക്ക പച്ചക്കറികളും കിഴങ്ങു വർഗങ്ങളും ജൈവകൃഷി രീതികൾ അവലംബിക്കുന്ന ഈ കൃഷിയിടത്തിലുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയോടെ വൈക്കത്തെ വീടായ ഹൃദ്യഹരിതത്തിലെത്തിയപ്പോൾ ആദ്യം പശുക്കൾക്കും ആടുകൾക്കും വെള്ളവും തീറ്റയും നൽകി അവയോടു കുശലം പറഞ്ഞു. പിന്നീട് ഭാര്യ വാണികേശ്വരിയുമൊത്ത് കൂർക്ക വിളവെടുത്തു. ഗിഫ്റ്റ് തിലോപ്പിയ വളരുന്ന കുളത്തിലിറങ്ങി പായൽ നീക്കി മീനുകൾക്കു തീറ്റ നൽകി. സകല പിരിമുറുക്കങ്ങളും ഒഴിവാക്കി കർത്തവ്യനിരതനാകാൻ കൃഷി നൽകുന്ന ഊർജം ഏറെ വലുതാണെന്ന് അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.