വൈക്കം: വീട്ടമ്മയെ കബളിപ്പിച്ച് സ്വർണമാലയും പണവും തട്ടിയ കേസിൽ കുടവച്ചൂർ ഇരുമുട്ടിത്തറ വീട്ടിൽ ഷെജിലാൽ (37) അറസ്റ്റിൽ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശിനിയുടെ കുടുംബവുമായി സൗഹൃദം സ്ഥാപിച്ചശേഷം വീട്ടമ്മയുടെ സ്വർണമാല രണ്ട് മാസത്തേക്ക് പണയം വെക്കാനെന്നു പറഞ്ഞ് കൈക്കലാക്കുകയായിരുന്നു. വീട്ടമ്മ മാല തിരികെ ചോദിച്ചതോടെ തിരികെയെടുക്കാൻ 73,000 രൂപ ആവശ്യമുണ്ടെന്ന് അറിയിച്ചു.
തുടർന്ന് ഈ പണവുമായി വൈക്കത്തെത്തിയ വീട്ടമ്മയിൽനിന്ന് പണം പിടിച്ചുപറിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. എസ്.ഐ എം. പ്രദീപ്, ജോർജ് മാത്യു, സി.പി.ഒ സജീവ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാല വിറ്റതായി കണ്ടെത്തി. ഇയാൾക്കെതിരെ വൈത്തിരി സ്റ്റേഷനിൽ ക്രിമിനൽ കേസുണ്ട്. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.