വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിലെ ആറ് കുടിവെള്ള പദ്ധതികൾ പൂർത്തീകരണത്തിലേക്ക്. ഒന്നാം വാർഡിലെ നെടുമാവ് മഹാത്മ കുടിവെള്ള പദ്ധതി, മൂന്നാം വാർഡിലെ പേഴുന്താനം കുടിവെള്ള പദ്ധതി, ഏഴാം വാർഡിലെ തേക്കാനം - എറത്താത്തയിൽ കുടിവെള്ള പദ്ധതി, എട്ടാം വാർഡിലെ തത്തംപള്ളിക്കുന്ന് കുടിവെള്ള പദ്ധതി, പതിമൂന്നാം വാർഡിലെ പാറാംതോട് കുടിവെള്ള പദ്ധതി, പതിനഞ്ചാം വാർഡിലെ പേർഷ്യൻ കോളനി-ചെല്ലിമറ്റം കുടിവെള്ള പദ്ധതി എന്നിവയുടെ നിർമാണമാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത്.
ഗ്രാമപഞ്ചായത്ത് കേരള റൂറൽ വാട്ടർ സപ്ലൈ ഏജൻസി മുഖേനയാണ് പദ്ധതികൾ നടപ്പാക്കുന്നത്. രണ്ടര കോടിയാണ് നിർമാണ ചെലവ്. നെടുമാവ് മഹാത്മാ കുടിവെള്ള പദ്ധതി നെടുമാവ് കോളനി പ്രദേശത്തെ 50 വീട്ടുകാർക്കും പേഴുന്താനം കുടിവെള്ള പദ്ധതി മൂന്നാം വാർഡിലെ പേഴുന്താനം പ്രദേശത്തെ 40 വീട്ടുകാർക്കും തേക്കാനം ഏറെതാത്തയിൽ കുടിവെള്ള പദ്ധതി ഏഴാം വാർഡിലെ ഏറെതാത്തയിൽ കല്ലുതെക്കേൽ പതിനേഴാം മൈൽ ഭാഗത്തെ 70 വീട്ടുകാർക്കും തത്തം പള്ളിക്കുന്ന് കുടിവെള്ള പദ്ധതി എട്ടാം വാർഡിലെ തത്തപ്പള്ളികുന്ന് ആയില്യംകാവ് ഭാഗത്തെ 90 വീട്ടുകാർക്കും, പതിമൂന്നാം വാർഡിലെ പാറാംതോട് കുടിവെള്ള പദ്ധതിയിൽ പാറാംതോട് പുതുപ്പള്ളിക്കുന്ന് കീച്ചേരിപ്പടി ഭാഗത്തെ 90 വീട്ടുകാർക്കും പേർഷ്യൻ കോളനി കുടിവെള്ള പദ്ധതിയിൽപതിനഞ്ചാം വാർഡിലെ പേർഷ്യൻ കോളനി ചെല്ലിമറ്റം ഭാഗത്ത് 70 വീട്ടുകാർക്കുമാണ് തുടക്കത്തിൽ കുടിവെള്ളം ലഭ്യമാക്കുന്നത്. ഇതിനൊപ്പം നിലവിലുള്ള കുടിവെള്ള പദ്ധതികൾ ശക്തിപ്പെടുത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. റെജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.