വാഴൂർ: പഞ്ചായത്തിൽ വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ കൊടുങ്ങൂരിലെ മിനി സിവിൽ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതോടെ ഒരു കുടക്കീഴിലാകും. കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ഉദ്ഘാടനം 19ന് നടക്കുമെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു.
തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം ദേശീയപാതയോടു ചേർന്നാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. ഗവ. ചീഫ് വിപ്പ് ജയരാജിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് 1.60 കോടി ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. 1037 ചതുരശ്രയടിയിൽ രണ്ട് നിലയിലായാണ് കെട്ടിടം. ഫ്രണ്ട് ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ്, ഐ.സി.ഡി.എസ് ഓഫിസ്, പി.ഡബ്ല്യു.ഡി റോഡ്സ് ഡിവിഷൻ എന്നിവയാണ് കെട്ടിടത്തിൽ പ്രവർത്തിക്കുക. രണ്ടു നിലയിലും ശൗചാലയ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.