വാഴൂർ: കോട്ടയം നേച്വർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വാഴൂർ എസ്.വി.ആർ.വി എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ 'ദേ പക്ഷി...' പരിശീലന പരിപാടി നടത്തി.
തെരഞ്ഞെടുക്കപ്പെട്ട 28 കുട്ടികളാണ് പങ്കെടുത്തത്. പക്ഷിനിരീക്ഷകൻ പ്രദീപ് അയ്മനം പക്ഷികളെ പരിചയപ്പെടുത്തി. 16 ഇനത്തിൽപെട്ട പക്ഷികളുടെ സഞ്ചാരരീതി, ശബ്ദം, ഭക്ഷണരീതി, ആവാസ ഇടങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി, പി.ടി.എ പ്രസിഡന്റ് കെ.എസ്. ബിനു, പ്രഥമാധ്യാപിക എം. ഇന്ദുലേഖ, സി.ആർ. പ്രദീപ്കുമാർ, ബിന്ദു ജി. നായർ, മിനി ജി. നായർ, പി.പി. സുരേഷ്, പരിസ്ഥിതി പ്രവർത്തകരായ കെ. ബിനു, ഗോപകുമാർ കങ്ങഴ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യു.പി ക്ലാസുകളിലെയും ഹൈസ്കൂൾ ക്ലാസുകളിലെയും പാഠഭാഗങ്ങളെ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.